കോട്ടയം: മീനടത്ത് വയോധികയെ മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് പിടിയിലായത്. പാമ്പാടി പോലീസാണ് ഇയാളെ പിടികൂടിയത്. മദ്യത്തിന് അടിമയായ ഇയാൾ മാതാവിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും കൊച്ചുമോൻ മാതാവിന് നേരെയുള്ള മർദ്ദനം തുടർന്നുകൊണ്ടിരുന്നു. ഇന്നലെ വീണ്ടും മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുക്കുകയും കൊച്ചുമോനെ പിടികൂടുകയും ചെയ്തത്.
US Shootout : യുഎസിൽ ഇന്ത്യൻ സ്വദേശി വെടിയേറ്റ് മരിച്ചു; ഈ ആഴ്ചയിൽ അമേരിക്കയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്
ന്യൂയോർക്ക് : യുഎസിലെ ജോർജിയയിൽ ഇന്ത്യൻ സ്വദേശി വെടിയേറ്റ് മരിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുവായിരുന്ന ഇന്ത്യൻ സ്വദേശിയെയാണ് മുഖമൂടി ധാരികളായ മൂന്ന് പേർ തടഞ്ഞ് നിർത്തി വെടിവെച്ചു കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്നു ഭാര്യക്കും മകൾക്കും പരിക്കേറ്റു. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് അമേരിക്കയിലുള്ള ഇന്ത്യൻ സ്വദേശികൾക്ക് മേൽ സമാനമായ ആക്രമണം ഉണ്ടാകുന്നത്.
ജനുവരി 20നാണ് സംഭവം നടക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിനാൽ പട്ടേലിനെയും കുടുംബത്തെയുമാണ് മുഖമൂടി ധാരികൾ ആക്രമിച്ചത്. സംഭവം അറിഞ്ഞ് പോലീസെത്തിയപ്പോൾ മൂന്നുപേരും വെടിയേറ്റ് ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നുയെന്ന് ബിബ് കൌണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
വെടിയേറ്റ മൂന്ന് പേരെയും പോലീസ് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന പട്ടേലിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ രുപാൽബെൻ പട്ടേലും മകൾ ഭക്തി പട്ടേലും പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. ഇരുവരും അപകടനില തരണം ചെയ്തുയെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ നാലമതൊരാളുമുണ്ടെന്ന് പോലീസ് അറിയിച്ചു. വെടിവെച്ചതിന് ശേഷം മൂന്ന് പേരും ഓടി ഇരട്ടത്തേക്ക് മറയുകയായിരുന്നു. അവിടെ നാലാമൻ ഇവർക്കായി കാത്തിരിപ്പുണ്ടായിരുന്നുയെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തെ ചിക്കാഗോയിൽ 23കാരനായ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചിരുന്നു. മേഷണ ശ്രമിത്തിനിടെയാണ് ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന സഹപാഠിക്കും വെടിയേറ്റിരുന്നു. ഈ കഴിഞ്ഞ 24നാണ് യുഎസ് മൂന്നെടുത്ത് വെടിവയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ 9 പേരാണ് കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...