Crime News: എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം; സിഐക്ക് പരിക്ക്

Excise officers attacked by accused: ആക്രമണത്തിൽ എക്സൈസ് സിഐക്ക് പരിക്കേറ്റു. തിരുവല്ല പെരുന്തുരുത്തിയിൽ റെയ്ഡിന് എത്തിയ എക്സൈസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 03:03 PM IST
  • പരിക്കേറ്റ എക്സൈസ് സിഐ ബിജു വർഗീസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി
  • പ്രതി പെരുന്തുരുത്തി സ്വദേശി ഷിബുവിനെ കസ്റ്റഡിയിൽ എടുത്തു
Crime News: എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം; സിഐക്ക് പരിക്ക്

പത്തനംതിട്ട: എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം. ആക്രമണത്തിൽ എക്സൈസ് സിഐക്ക് പരിക്കേറ്റു. തിരുവല്ല പെരുന്തുരുത്തിയിൽ റെയ്ഡിന് എത്തിയ എക്സൈസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

പരിക്കേറ്റ എക്സൈസ് സിഐ ബിജു വർഗീസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പ്രതി പെരുന്തുരുത്തി സ്വദേശി ഷിബുവിനെ കസ്റ്റഡിയിൽ എടുത്തു.

കഞ്ചാവുമായി പിടികൂടിയതിൽ പക; എക്സൈസിൻറെ ജീപ്പ് കത്തിച്ച യുവാവ് പിടിയിൽ

എറണാകുളം: കോതമംഗലത്ത് എക്സൈസിൻറെ ജീപ്പ് കത്തിച്ച കേസിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. പുന്നേക്കാട് സ്വദേശി ജിത്തു (20) ആണ് അറസ്റ്റിലായത്. ജിത്തുവിനെതിരെ കഴിഞ്ഞ വർഷം എക്സൈസ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തിരുന്നു. ഇതിൻറെ  വൈരാഗ്യമാണ് എക്സൈസിൻറെ ജീപ്പ് കത്തിക്കാനുള്ള കാരണമെന്നാണ് പോലീസ് കണ്ടെത്തൽ.

കഴിഞ്ഞ പതിമൂന്നാം തീയതി പത്ത് മണിയോടെയാണ് സംഭവം നടന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ജിത്തു കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ ഓഫീസിലെത്തി ഓഫീസിന് മുന്നിലെ ജീപ്പിന് തീയിട്ടത്. തൊട്ടടുത്തുള്ള വ്യാപാരികളും എക്സൈസ് ഉദ്യോഗസ്ഥരും എത്തിയാണ് തീയണച്ചത്. ജീപ്പിൻറെ പുറക് വശം പൂർണമായും കത്തി.

ഇതിനിടയിൽ പ്രതി ഓടി രക്ഷപ്പെട്ടു. ജീപ്പിന്റെ പിൻവശത്ത് മണ്ണെണ്ണ ഒഴിച്ചാണ് യുവാവ് തീയിട്ടത്. എക്സൈസ് നൽകിയ പരാതിയിൽ കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ച് പ്രതിയെ എക്സൈസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News