Kolkata: ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ സന്തോഷിക്കുന്നതിന് പകരം അവരുടെ കൈ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നിരിയ്ക്കുന്നത് പശ്ചിമ ബംഗാളിലാണ്.
ഈസ്റ്റ് ബർദ്വാൻ ജില്ലയിലെ കേതുഗ്രാമിലാണ് സംഭവം. ഭാര്യക്ക് സർക്കാർ ആശുപത്രിയിൽ ജോലി കിട്ടിയതിൽ സന്തോഷിക്കുന്നതിനുപകരം അസൂയ പൂണ്ട ഭര്‍ത്താവ് അവരുടെ വലതുകൈ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടുകാര്‍ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: Vijay Babu Case: മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
രേണു ഖാതുന് എന്ന യുവതിയ്ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. യുവതിയ്ക്ക് സർക്കാർ ആശുപത്രിയിൽ നഴ്സായി ജോലി ലഭിച്ചിരുന്നു, എന്നാല്‍, ഭാര്യ ജോലി ചെയ്യാന്‍ ആരംഭിച്ചാല്‍ അവൾ തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന സംശയം ഭര്‍ത്താവില്‍ ഉടലെടുത്തു. ഈ ഭയമാണ് ഭര്‍ത്താവ് മുഹമ്മദ് ഷെയ്ഖിനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഈ സംശയത്തിന്റെ പേരില്‍ ഭാര്യയെ ജോലിയില്‍ പ്രവേശിക്കാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ സംശയം ദൂരീകരിക്കാന്‍ ഭാര്യ പലതവണ ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു.
കഴിഞ്ഞ `ദിവസം രാത്രിയിലാണ് ക്രൂരകൃത്യം നടന്നത്. രാത്രിയില്‍ ഭര്‍ത്താവ് കൂടെക്കൂടെ അവര്‍ ശ്രദ്ധിച്ചിരുന്നു. കാരണമന്വേഷിച്ചപ്പോള്‍ വയറിന് സുഖമില്ല എന്നായിരുന്നു മറുപടി. എന്നാല്‍, അല്പസമയത്തിന്ശേഷം തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ക്രൂരകൃത്യം നടത്തുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൈ വെട്ടിയ ശേഷം യുവതിയുടെ എല്ലാ വിദ്യാഭ്യാസരേഖകളം കൊണ്ട് കടന്നു കളയുകയായിരുന്നു.
അതേസമയം, യുവതിയുടെ ജീവന് രക്ഷിക്കാനായി വലതു കൈ മുറിച്ചു മാറ്റേണ്ടി വന്നതായി ഡോക്ടർ വ്യക്തമാക്കി. യുവതിയുടെ നില ഗുരുതരമാണ് എന്നും ആശുപത്രിവൃത്തങ്ങള്‍ പറയുന്നു.
നിലവിൽ പ്രതിക്കും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതിയും സുഹൃത്തുക്കളും ഒളിവിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...