Crime: തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ചതായി പരാതി

പെട്രോൾ ഊറ്റിയെന്ന് ആരോപിച്ചാണ് ഭിന്നശേഷിക്കാരനായ യുവാവിനെ സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് മർദ്ദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 09:52 PM IST
  • ഡിസംബർ 27 പുലര്‍ച്ചെ വെളളറട ആറാട്ടുക്കുഴി ജംഗഷ്നിലാണ് സംഭവം.
  • സമീപത്ത് ക്രിസ്മസ് ആഘോഷത്തിനായി സൗണ്ട് സിസ്റ്റം എത്തിച്ചിരുന്നു.
  • ഇതിന്റെ ജനറേറ്ററിൽ നിന്നും മഹേഷ് പെട്രോൾ ഊറ്റിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
Crime: തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ചതായി പരാതി

തിരുവനന്തപുരം: വെള്ളറടയിൽ ഓട്ടിസം ബാധിതനായ യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കത്തിപ്പാറ കോളനിയിലെ മഹേഷിനാണ് മർദ്ദനമേറ്റത്. കുടപ്പനമൂട് സ്വദേശി രാജേഷാണ് മഹേഷിനെ ആക്രമിച്ചത്. ഇന്ന്, ഡിസംബർ 27 പുലര്‍ച്ചെ വെളളറട ആറാട്ടുക്കുഴി ജംഗഷ്നിലാണ് സംഭവം. സമീപത്ത് ക്രിസ്മസ് ആഘോഷത്തിനായി സൗണ്ട് സിസ്റ്റം എത്തിച്ചിരുന്നു. ഇതിന്റെ ജനറേറ്ററിൽ നിന്നും മഹേഷ് പെട്രോൾ ഊറ്റിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനാണ് രാജേഷ്. ഹോട്ടൽ പണിക്കായി ആറാട്ടുകുഴിയിൽ  എത്തിയപ്പോഴാണ് മഹേഷിന് മർദ്ദനമേറ്റത്. തുടർന്ന് ആനപ്പാറ ആശുപത്രിയിൽ ചികിത്സ തേടി. രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News