Crime: എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പും, കൊലക്കേസ് പ്രതികളുൾപ്പടെ അറസ്റ്റിൽ

നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഷീൻതറയിലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഇവർ കസ്റ്റഡിയിലായത്

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 04:34 PM IST
  • രണ്ടു കാറുകളിലായിട്ടാണ് എട്ടു പേർ എത്തിയത്
  • ജില്ലാ അതിർത്തി മുതൽ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു
  • ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ പോലീസ് കണ്ടെത്തിയത്
Crime: എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പും, കൊലക്കേസ് പ്രതികളുൾപ്പടെ അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുളു പിടികൂടി. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. നേമം സ്വദേശി ശ്രീജിത്ത് (30), പൂന്തുറ പുത്തൻപള്ളി സ്വദേശി ആർശ് (21), മുട്ടത്തറ സ്വദേശി ദീപു ജി ദത്ത് 43), തിരുവല്ലം സ്വദേശി രജ്ജിത്ത് (22), പള്ളിച്ചൽ സ്വദേശികളായ വിഷ്ണു ( 22 ), ശ്യാംകുമാർ ( 25 ) കരമന സ്വദേശികളായ സുബാഷ് (25), അരുൺ (23) എന്നിവരാണ് പിടിയിലായത്. 

ഇതിൽ ദീപു ദത്ത്, ശ്രീജിത്ത് എന്നിവർ കൊല  കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇവരിൽ നിന്നും 2.5 ( രണ്ടേ പോയിന്റ് 5 ) ഗ്രാം MDMA യും 5 LSD സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടികൂടി.  രണ്ടു കാറുകളും പിടികൂടി കസ്റ്റഡിയിലെടുത്തു. ലഹരി കടത്തുകാരെ കർശനമായി നിരീക്ഷിച്ചു വരുന്നതിനിടെയാണ് തിരുവനന്തപുരം നഗരത്തിലെ ഈ സംഘം ഗോവയും മറ്റു സ്ഥലങ്ങളും സന്ദർശിച്ച കാര്യം മനസ്സിലാക്കിയത്.

നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഷീൻതറയിലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഇവർ കസ്റ്റഡിയിലായത്.രണ്ടു കാറുകളിലായിട്ടാണ് എട്ടു പേർ എത്തിയത്.ജില്ലാ അതിർത്തി മുതൽ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

ഡാൻസാഫ് ടീമും സിറ്റി ഷാഡോ ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്.ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ പോലീസ് കണ്ടെത്തിയത്.പോലീസ് നായയെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.ഇവർ വലിയ അളവിൽ എത്തിച്ച സിന്തറ്റിക് ലഹരി വസ്തുക്കൾ മറ്റെവിടെയെങ്കിലും വിറ്റിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് പ്രതികളെ കഴക്കൂട്ടം പോലീസിന് കൈമാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News