Delhi Rohini Shoot Out|വക്കീലൻമാരുടെ വേഷത്തിൽ ഗുണ്ടകളെത്തി, കോടതിക്കുള്ളിൽ ഗുണ്ടാം സംഘങ്ങളുടെ വെടിവെയ്പ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു

ജിതേന്ദർ ഗോഗി എന്ന ഗുണ്ടയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇയാളെ വെടിവെച്ച എതിർ സംഘത്തിലെ രണ്ട് പേരെ  സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 03:18 PM IST
  • കഴിഞ്ഞ മാർച്ചിലാണ് ഗോഗിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
  • നിരവധി കേസുകളാണ ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലനിൽക്കുന്നത്.
  • പുറത്തു വന്ന ഏറ്റവും പുതിയ വീഡിയോകളിൽ, വെടിയൊച്ചകളും ശബദവും വ്യക്താമാണ്.
Delhi Rohini Shoot Out|വക്കീലൻമാരുടെ വേഷത്തിൽ ഗുണ്ടകളെത്തി, കോടതിക്കുള്ളിൽ ഗുണ്ടാം സംഘങ്ങളുടെ വെടിവെയ്പ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിൽ  ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരു കുറ്റവാളിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു. പുറത്തു വന്ന ഏറ്റവും പുതിയ വീഡിയോകളിൽ, വെടിയൊച്ചകളും ശബദവും വ്യക്താമാണ്.

ജിതേന്ദർ ഗോഗി എന്ന ഗുണ്ടയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇയാളെ വെടിവെച്ച എതിർ സംഘത്തിലെ രണ്ട് പേരെ  സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ് കൊല്ലപ്പെട്ട  ജിതേന്ദർ ഗോഗി.

Also Read: Gang Rape in Maharashtra : മഹാരാഷ്ട്രയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; 24 പേർ അറസ്റ്റിൽ

മരിച്ച ജിതേന്ദറിൻറെ എതിരാളികളായ "തില്ലു സംഘത്തിലെ" അംഗങ്ങളാണ് അഭിഭാഷകരുടെ വേഷം ധരിച്ച് കോടതിയിൽ പ്രവേശിക്കുകയും വെടിയുതിർക്കുകയും ചെയ്തത്. വെടിയേറ്റ ഗോഗി തൽക്ഷണം മരിച്ചു.

"കോടതിയിൽ വെച്ച് ജിതേന്ദർ ഗോഗിക്ക് നേരെ എതിരാളികളായ രണ്ട് പേർ വെടിയുതിർത്തു. ഉടൻ അപ്പോഴാണ് പോലീസ് ആ രണ്ട് അക്രമികളെ തിരിച്ചടിച്ചതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: ജയിലില്‍ മിന്നല്‍ പരിശോധന; പിടിച്ചെടുത്തത് അരലക്ഷം രൂപ

"പോലീസ് അതിവേഗം പ്രവർത്തിക്കുകയും അക്രമികളെ കൊല്ലുകയും ചെയ്തു. ഗോഗി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു- പോലീസ് കമ്മീഷ്ണർ  രാകേഷ് അസ്താന പറഞ്ഞു. ഇതോടെ സംഭവത്തിൽ നടന്ന അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് വ്യക്തമായി.

കഴിഞ്ഞ മാർച്ചിലാണ് ഗോഗിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളാണ ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലനിൽക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News