Drishyam Model Murder: മലയാളത്തില്‍ പുറത്തിറങ്ങിയ ദൃശ്യം സിനിമാ മോഡലില്‍ ഒരു കൊലപാതകം, ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതി തന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടുകയും അതിന് മുകളില്‍ സെപ്റ്റിക് ടാങ്ക് നിർമ്മിക്കുകയും ചെയ്തു...
എന്നാല്‍, സംഭവത്തില്‍ ട്വിസ്റ്റ് ഇത്രമാത്രം, സിനിമയില്‍ പോലീസ് മൃതദേഹം കണ്ടെടുക്കുന്നില്ല, എന്നാല്‍ "ഉത്തര്‍ പ്രദേശ് പോലീസ്" മൃതദേഹം കണ്ടെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Also Read: Nepal Plane Crash Last Moments: നേപ്പാൾ വിമാനാപകടത്തിന്‍റെ അവസാന നിമിഷം..!! ഇന്ത്യന്‍ യുവാക്കളുടെ Facebook Live വീഡിയോ വൈറല്‍
കഴിഞ്ഞ ദിവസമാണ് ഗാസിയാബാദില്‍ നടന്ന ദൃശ്യം മോഡല്‍ കൊലപാതകത്തിന്‍റെ ചുരുള്‍ അഴിച്ച് യുപി പോലീസ് രംഗത്തെത്തിയത്. കാമുകന്‍റെയും മറ്റൊരു സുഹൃത്തിന്‍റെയും സഹായത്തോടെയാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പിന്നീട്, മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന ഒരു സ്ഥലത്ത് കുഴിച്ചിടുകയും കുറ്റം മറയ്ക്കാൻ പ്രതികൾ അവിടെ സെപ്റ്റിക് ടാങ്ക് നിർമ്മിക്കുകയും ചെയ്തു. എന്നാൽ, ‘ദൃശ്യം’എന്ന സിനിമയില്‍നിന്നും വ്യത്യസ്തമായി പോലീസ് മൃതദേഹം കണ്ടെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Also Read: Nepal Plane Crash: നേപ്പാള്‍, വിമാന അപകടങ്ങൾക്ക് പേരുകേട്ട നാട്
സംഭവത്തില്‍ ഉത്തര്‍ പ്രദേശ് പോലീസ് നീതു എന്ന സ്ത്രീയെയും കാമുകൻ ഹർപാലിനെയും ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും മൃതദേഹം ബിസ്രാഖിലെ നിർമ്മാണ സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു. മൂന്നാം പ്രതിയായ ഗൗരവിനായി തിരയുകയാണ് പോലീസ്.
ജനുവരി 10ന് മരിച്ചയാളുടെ സഹോദരൻ ഛോട്ടേലാൽ പോലീസിൽ പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഛോട്ടേലാല്‍ തന്‍റെ സഹോദരനായ സതീഷിനെ കാണാതായിട്ട് ഒരാഴ്ചയായതായി പോലീസില്‍ അറിയിച്ചു. 7 ദിവസത്തിലേറെയായി ഭർത്താവിനെ കാണാതായിട്ടും ഇതുവരെ പരാതിയൊന്നും നൽകാത്തതിനാൽ മരിച്ചയാളുടെ ഭാര്യ നീതുവിനെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരു സൂചനയും ലഭിച്ചില്ല.
പിന്നീട് നീതുവിനെയും സതീഷിനെയും സന്ദർശിക്കുന്ന ഹർപാലിനെ പോലീസ് പിന്തുടരാൻ തുടങ്ങി. നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഹർപാൽ ആണ് നീതുവിന്‍റെയും ഗൗരവിന്‍റെയും സഹായത്തോടെ സതീഷിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചത്.
പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നീതുവും ഹർപാലും പരസ്പരം ഇഷ്ടപ്പെടുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഹർപാൽ നീതുവിന്‍റെ സഹായത്തോടെ സതീഷിനെ കൊലപ്പെടുത്തി അയൽപക്കത്തെ സ്ഥലത്ത് മൃതദേഹം കുഴിച്ചിടാന്‍ പദ്ധതിയിട്ടു. അവിടെ വീട് പണി പുരോഗമിക്കുകയായിരുന്നു. കൃത്യത്തിന് ഗൗരവിനെ കെട്ടിപിടിയ്ക്കുകയും ചെയ്തു. പ്ലോട്ടിൽ വീട് പണിയുന്ന ജോലിയിലായിരുന്നു ഇരുവരും.
ജനുവരി 2ന് നീതു സതീഷിനെ വിഷം നൽകി കൊലപ്പെടുത്തുകയും ഹർപാലിന്‍റെയും ഗൗരവിന്‍റെയും സഹായത്തോടെ അവർ ജോലി ചെയ്തിരുന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചിടുകയും പിന്നീട് കുറ്റകൃത്യം മറച്ചുവെക്കാൻ അവർ അതിന് മുകളിൽ സെപ്റ്റിക് ടാങ്ക് നിർമ്മിക്കുകയും ചെയ്തു.
ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (ചെയ്ത കുറ്റത്തിന്‍റെ തെളിവുകൾ അപ്രത്യക്ഷമാകുകയോ അല്ലെങ്കിൽ കുറ്റവാളിയെ പരിശോധിക്കാൻ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുക), 34 (പൊതു ഉദ്ദേശ്യം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ ദൃശ്യം എന്ന ചിത്രവുമായി ഈ കുറ്റകൃത്യത്തിന് സാമ്യമുണ്ടെങ്കിലും പ്രതികൾ ഈ സിനിമ കണ്ടിട്ടില്ല എന്നും സിനിമ നല്‍കിയ അറിവ് കൊലപാതകത്തിന് വഴിയൊരുക്കിയില്ല എന്നും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...