Crime : പഴം കൊണ്ടുവന്ന പെട്ടിയിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; 10 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ച് ദുബായ് കോടതി

300 ഗ്രാം ലഹരി മരുന്നാണ് പ്രതി നേത്രപ്പഴം കൊണ്ട് വന്ന പെട്ടിയിൽ കടത്താൻ ശ്രമിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 03:28 PM IST
  • ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
  • 300 ഗ്രാം ലഹരി മരുന്നാണ് പ്രതി നേത്രപ്പഴം കൊണ്ട് വന്ന പെട്ടിയിൽ കടത്താൻ ശ്രമിച്ചത്.
  • തടവ് ശിക്ഷയോടൊപ്പം 50,000 ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്.
Crime : പഴം കൊണ്ടുവന്ന പെട്ടിയിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; 10 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ച് ദുബായ് കോടതി

Dubai : ദുബായിൽ പഴം കൊണ്ട് വന്ന പെട്ടിയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ആഫ്രിക്കക്കാരന് 10 വർഷം തടവ്.  ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 300 ഗ്രാം ലഹരി മരുന്നാണ് പ്രതി നേത്രപ്പഴം കൊണ്ട് വന്ന പെട്ടിയിൽ കടത്താൻ ശ്രമിച്ചത്. തടവ് ശിക്ഷയോടൊപ്പം 50,000 ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്.

35 വയസ്സുക്കാരനാണ് പ്രതി. 10 വർഷത്തെ ശിക്ഷ കാലാവധിക്ക് ശേഷം പ്രതിയെ ദുബായിയിൽ നിന്നും നാട് കടത്തണമെന്നും കോടതി ഉത്തരവിട്ടു. ദുബായ് വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സംശയം തോന്നിക്കുന്ന തരത്തിലുള്ള വസ്തു പിടികൂടിയത്.

ALSO READ: ബലാത്സം​ഗവും ക്രൂരമായ ആക്രമണങ്ങളും നടത്തി കുറ്റവാളി സ്വതന്ത്രനായി കഴിഞ്ഞത് 35 വർഷം; ഒടുവിൽ പിടിയിൽ, 650 വർഷം തടവ്

തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ ഇത് മയക്കുമരുന്നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സുഹൃത്ത് സമ്മാനമായി നൽകിയതാണ് പെട്ടിയെന്നും, അതിലുള്ള വസ്തു യുഎഇയിൽ നിരോധിച്ചതാണെന്ന് അറിയിലായിരുന്നുവെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാൾ വിസിറ്റിങ് വിസയിലാണ് ദുബായിയിൽ എത്തിയത്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News