ലഹരി കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. വർക്കല അയിരൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശി ഷംനാസ് (27) ആണ് പോലീസ് പിടിയിലായത്. പ്രതി കർണാടകത്തിലെ ബൽഗാമിൽ ഒളിവിൽ കഴിഞ്ഞു വരികെയായിരുന്നു. ഇവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് വർക്കല ഇടവയിൽ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ്സ് സ്റ്റാൻഡിൽ നിന്ന് വൻ തോതിൽ ലഹരി മരുന്ന് പിടികൂടിയിരുന്നു. പ്രതി ആന്ധ്ര പ്രദേശിൽ നിന്ന് കടത്തി കൊണ്ട് വന്ന ലഹരി മരുന്നായിരുന്നു ഇത്. വിപണിയിൽ 15 ലക്ഷത്തോളം വിലവരുന്ന 96 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്
കേസിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പൂന്തുറ സ്വദേശി മുഹമ്മദ് ഹനീഫ, കല്ലമ്പലം പുതുശ്ശേരി മൂക്ക് സ്വദേശി അർഷാദ് , പെരുമാതുറ സ്വദേശി ഷാഹിൻ, ഞാറായിക്കോണം സ്വദേശി റിയാദ് എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയിൽ നിന്നാണ് വിൽപ്പനക്ക് ആവശ്യമായ MDMA ഇവർക്ക് ഷംനാസ് മുഖേനയാണ് ലഭിക്കുന്നത് എന്ന് പോലീസിന് മനസ്സിലാകുന്നത്.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലഹരി കടത്ത് കേസിലെ അന്വേഷണം ഷംനാസിലേക്ക് തിരിയുന്നത്. കർണാടകത്തിലെ ബൽഗാമിൽ ഇയാൾ ഒളിവിൽ കഴിയുകയാണെന്ന് പോലീസിനും ഡാൻസഫി ടീമിനും രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...