Crime News: കൊച്ചിയിൽ വയോധിക മരിച്ചത് പീഡന ശ്രമത്തിനിടെ; സഹോദരന്റെ മകൻ പിടിയിൽ!

Rape Attempt: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനശ്രമം ചെറുത്തപ്പോൾ സ്ത്രീയുടെ മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 10, 2023, 09:56 AM IST
  • പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചത് പീഡനശ്രമത്തിനിടെ
  • വിവരം ലഭിച്ചത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും
  • സംഭവവുമായി ബന്ധപ്പെട്ട് മരിച്ച സ്ത്രീയുടെ സഹോദരന്റെ മകനെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്
Crime News: കൊച്ചിയിൽ വയോധിക മരിച്ചത് പീഡന ശ്രമത്തിനിടെ; സഹോദരന്റെ മകൻ പിടിയിൽ!

കൊച്ചി: പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചത് അവർക്കു നേരെ നടന്ന പീഡനശ്രമത്തിനിടെ.  ഇത് സംബന്ധിച്ച വിവരം ലഭിച്ചത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും.  സംഭവവുമായി ബന്ധപ്പെട്ട് മരിച്ച സ്ത്രീയുടെ സഹോദരന്റെ മകനെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്.  

Also Read: സംസ്ഥാനത്ത് വീണ്ടും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി

45 വയസ്സുള്ള പ്രതിയെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. പ്രതിയുടെ അടുത്ത ബന്ധുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നു വിശദമായ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.  പ്രതിയുടെ ഭാര്യ അടക്കമുള്ളവരെ പോലീസ്‌ ചോദ്യം ചെയ്യുമെന്നുമാണ് റിപ്പോർട്ട്.  പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് പീഡനശ്രമം ചെറുത്തപ്പോൾ സ്ത്രീയുടെ മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ചെന്നാണു കണ്ടെത്തിരയിരിക്കുന്നത്. 

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ

വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് പരിക്കുകളോടെ വയോധികയെ പ്രതിയും ബന്ധുക്കളും ചേർന്ന് കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  ആശുപത്രിയിൽ എത്തിയ ശേഷം നടത്തിയ പരിശോധനയിൽ ഇവർ നേരത്തേ മരിച്ചതായി സ്ഥിരീകരിച്ചു.  ഇവരുടെ മുഖത്തും കയ്യിലും പരുക്കുകളുണ്ടായിരുന്നു.  ഇതുകണ്ട് സംശയം തോന്നിയ ഡോക്‌ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.  

Also Read: Surya Gochar 2023: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ബുധാദിത്യ യോഗത്തിലൂടെ 4 ദിവസത്തിന് ശേഷം ലഭിക്കും വൻ നേട്ടങ്ങൾ!

പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ സ്ത്രീയുടെ സഹോദരന്റെ മകന്റെ പെരുമാറ്റത്തിലും മറ്റും സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.  ശേഷം പോസ്റ്റ്മോർട്ടത്തിൽ പീഡനശ്രമം വ്യക്തമായതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തകയായിരുന്നു. അവിവാഹിതയായ വയോധിക എറണാകുളം നോർത്തിലെ ഇരുനില വീട്ടിൽ സഹോദരന്റെ മകനും ഭാര്യയ്ക്കുമൊപ്പം താമസിക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News