കോഴിക്കോട്: മറ്റൊരു പ്രവാസി യുവാവിനെക്കൂടി കോഴിക്കോട് നിന്നും വീണ്ടും തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ഞായറാഴ്ച കുന്ദമംഗലത്ത് നിന്നും ഷിജല്‍ ഷാന്‍ എന്ന പ്രവാസിയെ ആണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ നാലുമണിക്കൂർ കഴിഞ്ഞു മര്‍ദിച്ച് അവശനാക്കിയ ശേഷം വിട്ടയച്ചുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിക്കായി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ സംഭവം എന്നത് ഞെട്ടിക്കുന്നതാണ്. കുന്ദമംഗലം സ്വദേശിയായ ഷിജല്‍ ഷാന്‍ ദുബായിയില്‍ നിന്നും നാട്ടിലെത്തിയത് ശനിയാഴ്ചയാണ്. പിറ്റേന്ന് അതായത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിക്ക് പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് ഇയാളെ തട്ടിക്കൊണ്ടുപോവുകയത്.
Also Read: 10 വർഷത്തിന് ശേഷം ഈ രാശിക്കാർക്ക് 'മഹാ ധന യോഗം', ലഭിക്കും ധനത്തിന്റെ പെരുമഴ!
തട്ടികൊണ്ടുപോയ ഇയാളെ നാലുമണിക്കൂറിന് ശേഷം മര്‍ദിച്ച് അവശനാക്കി താമരശ്ശേരിക്ക് സമീപം ഉപേക്ഷിച്ചുവെന്നാണ് പറയുന്നത്. ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് സൂചന. സംഭവത്തിൽ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതുപോലെ താമരശ്ശേരിയിൽ നിന്നും പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലും വിദേശ സാമ്പത്തിക ഇടപാടും സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്കാളിത്തവും അന്വേഷിക്കുന്നുണ്ട്. ഷാഫിയെ വെള്ളിയാഴ്‌ച രാത്രി വീട്ടില്‍നിന്നും ബലമായി വലിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യയേയും സംഘം കാറില്‍ വലിച്ചുകയറ്റിയെങ്കിലും കാറിന്റെ ഡോർ അടയാത്തതിനെ തുടർന്ന് വഴിയില്‍ ഇറക്കിവിടുകയായിരുന്നു. സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...