New Delhi: ഡല്‍ഹി ഹൈക്കോടതി അതി സുപ്രധാനമായ ഒരു വിധി പ്രസ്താവിച്ചു. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായാലും പിതാവിന് അവരുടെ മേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി (Delhi High Court) വിമര്‍ശിച്ചു.
വിവാഹമോചനം നേടിയ അമ്മയ്ക്കും അവരുടെ പ്രായപൂര്‍ത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത് നിര്‍ത്തലാക്കിയെന്ന കേസില്‍ വാദം കേള്‍ക്കവെയായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ (Delhi High Court) ഈ പ്രസ്താവന. മകന് പ്രായപൂര്‍ത്തിയായെന്ന കാരണത്താലായിരുന്നു പിതാവ് ചിലവിന് നല്‍കുന്നത് നിറുത്തിയത്.
എന്നാല്‍, മകന്‍ ജോലി ചെയ്ത സമ്പാദിക്കാന്‍ ആരംഭിക്കുന്നതുവരെ മകന്‍റെയും അമ്മയുടെയും ചിലവിലേക്കായി 15,000 രൂപ നല്‍കുന്നത് തുടരണമെന്ന് പിതാവിനോട് കോടതി ഉത്തരവിട്ടു.വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കുട്ടികളെ പഠിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും ബാധ്യതയും സ്ത്രീയുടെമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. വിവാഹമോചനം നേടിയാലും മക്കളുടെ മേലുള്ള ഉത്തരവാദിത്വം അവസാനിയ്ക്കുന്നില്ല എന്നും പിതാവ് പണം നല്‍കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
2018ല്‍ പുറപ്പെടുവിച്ച വിധിയെ എതിര്‍ത്തുകൊണ്ട് സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മകന് 18 വയസായതോടെ ഇനി മകന്‍റെ ഉത്തരവാദിത്വം പിതാവ് ഏല്‍ക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കോടതി വിധിച്ചിരുന്നത്.
എന്നാല്‍ ഈ വിധി റദ്ദ് ചെയ്ത കോടതി, പിതാവ് ചെലവ് വഹിക്കണമെന്ന് വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.