Crime News: ആറ്റിങ്ങലിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ

Crime News: കൊലപാതകത്തിന് മുമ്പും ശേഷവും ഇവരെ സഹായിച്ചവരാണ് ഇപ്പോൾ അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് വക്കം സ്വദേശിയായ ശ്രീജിത്ത് അടിയേറ്റ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 07:58 AM IST
  • ആക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചുപേർ അറസ്റ്റിൽ
  • സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്‌തത്‌
Crime News: ആറ്റിങ്ങലിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ആക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചുപേർ അറസ്റ്റിൽ. വാളക്കാട് സംഗീതാഭവനില്‍ രാഹുല്‍, ഊരുപൊയ്ക കാട്ടുവിളപുത്തന്‍ വീട്ടില്‍ രാഹുല്‍ദേവ്, കിഴുവിലം മുടപുരം പ്ലാവിളപുത്തന്‍ വീട്ടില്‍ അറഫ്ഖാന്‍, വാമനപുരം കാട്ടില്‍ വീട്ടില്‍ അനുരാഗ്, കാരേറ്റ് സ്വദേശി രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.

Also Read: മിന്നൽ റെയ്‌ഡ്‌: 1500 ലിറ്റർ സ്പിരിറ്റും 300 ലിറ്റർ വ്യാജ കള്ളുമായി പ്രതി പിടിയിൽ

സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.  മങ്കാട്ടുമൂല സ്വദേശികളായ വിനീത്, പ്രണവ്, കോടാലിക്കോണം സ്വദേശികളായ ശ്രീജിത്ത്, വിജിത്ത് എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ സംശയം. കൊലപാതകത്തിന് മുമ്പും ശേഷവും ഇവരെ സഹായിച്ചവരാണ് ഇപ്പോൾ അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് വക്കം സ്വദേശിയായ ശ്രീജിത്ത് അടിയേറ്റ് മരിച്ചത്.

Also Read: Rahu Fav Zodiac: രാഹുവിന്റെ പ്രിയ രാശിക്കാർ ഇവർ, നിങ്ങളും ഉണ്ടോ?

പ്രധാന പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകളുള്‍പ്പെടെ നിരവധിപ്പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികളുടെയും സഹായികളുടെയുമെല്ലാം മൊബൈല്‍ഫോണ്‍ വിളികളും ഇടപാടുകളുമെല്ലാം പോലീസ് നിരീക്ഷിക്കുന്നുണ്ട്. മുഴുവന്‍ പ്രതികളെയും ഉടനെ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News