Drugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി 5 പേർ അറസ്റ്റിൽ; പിടികൂടിയത് 204 ഗ്രാം മെത്താഫിറ്റാമിൻ

കാറിന്റെ സ്റ്റിയറിംഗിന് കീഴിൽ ഒളിപ്പിച്ചാണ് പ്രതികൾ മയക്കുമരുന്ന് കടത്തിന് ശ്രമിച്ചത്. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 24, 2024, 12:32 PM IST
  • ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മയക്കു മരുന്ന് വയനാട്ടിൽ ചില്ലറ വിൽപ്പന നടത്താനാണ് കൊണ്ടുവന്നതെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു.
  • ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് ബാംഗ്ലൂരിൽ നിന്നെത്തിയ കാറിൽ മെത്താഫിറ്റാമിൻ കണ്ടെത്തിയത്.
Drugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി 5 പേർ അറസ്റ്റിൽ; പിടികൂടിയത് 204 ഗ്രാം മെത്താഫിറ്റാമിൻ

വയനാട്: വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട. 204 ഗ്രാം മെത്താഫിറ്റാമിനുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. വയനാട് ചുണ്ടേൽ സ്വദേശി കടലിക്കാട്ട് വീട്ടിൽ ഫൈസൽ റാസി, വയനാട് പരിയാരം സ്വദേശി പുതുക്കണ്ടി വീട്ടിൽ മുഹമ്മദ് ഹസനൂൽ ഷാദുലി, വയനാട് പുത്തൂർ വയൽ സ്വദേശി അഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ്, മലപ്പുറം നിലമ്പൂർ വാരിക്കുന്ന് സ്വദേശി ഡെൽബിൻ ഷാജി ജോസഫ്, എറണാകുളം വെട്ടിലപ്പാറ സ്വദേശി പള്ളത്തുപാറ വീട്ടിൽ മുഹമ്മദ് ബാവ എന്നിവരാണ് എക്സൈസ് പിടിയിലായത്. കാറിന്റെ സ്റ്റിയറിംഗിനു കീഴിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 

ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മയക്കു മരുന്ന് വയനാട്ടിൽ ചില്ലറ വിൽപ്പന നടത്താനാണ് കൊണ്ടുവന്നതെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് ബാംഗ്ലൂരിൽ നിന്നെത്തിയ കാറിൽ മെത്താഫിറ്റാമിൻ കണ്ടെത്തിയത്. 2 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മെത്താഫിറ്റമിൻ ഗ്രാമിന് 4,000 രൂപ നിരക്കിൽ വിൽപന നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഈ മാസം വയനാട് എക്സൈസ് കണ്ടെടുക്കുന്ന മൂന്നാമത്തെ വലിയ മയക്കുമരുന്ന് കേസ് ആണിത്. 20 വർഷം വരെ തടവു ശിക്ഷ കിട്ടുന്ന കുറ്റമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News