പീഡനം; മുൻ നാഗർകോവിൽ എംഎൽഎ അറസ്റ്റിൽ.. !

മുരുകേശന് പെൺകുട്ടിയുടെ അമ്മയുമായി പരിചയമുണ്ടായിരുന്നു.  ആ പരിചയത്തിന്റെ പേരിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.    

Last Updated : Jul 30, 2020, 11:02 PM IST
    • അമ്മയുടെ അറിവോടെയുള്ള പീഡനം സഹിക്കവയ്യാതെയാണ് താൻ സുഹൃത്തിനൊപ്പം പോയതെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു.
    • മുരുകേശന് പെൺകുട്ടിയുടെ അമ്മയുമായി പരിചയമുണ്ടായിരുന്നു. ആ പരിചയത്തിന്റെ പേരിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പീഡനം; മുൻ നാഗർകോവിൽ എംഎൽഎ അറസ്റ്റിൽ.. !

ചെന്നൈ:   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മുൻ നാഗർകോവിൽ എംഎൽഎയും അണ്ണാ ഡിഎംകെ നേതാവുമായ നാഞ്ചിൽ മുരുകേശൻ അറസ്റ്റിൽ.  

മുരുകേശന് പെൺകുട്ടിയുടെ അമ്മയുമായി പരിചയമുണ്ടായിരുന്നു.  ആ പരിചയത്തിന്റെ പേരിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.  ഈ വിവരം പെൺകുട്ടി കോടതിയിൽ പറയുകയായിരുന്നു. 

Also read: കൊലക്കേസില്‍ ജാമ്യം ലഭിച്ചത് ഭാര്യയ്ക്ക്, പുറത്തിറങ്ങിയത് ഭര്‍ത്താവ്... ഒടുവില്‍!

പതിനഞ്ചു വയസുള്ള ഈ പെൺകുട്ടിയെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാണാനില്ലായിരുന്നു.  ഇതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയും കേസെടുത്ത് അന്വേഷിച്ച പൊലീസ്  പെൺകുട്ടിയെ 20 വയസുള്ള യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു.  ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പെൺകുട്ടി വിവരങ്ങൾ കോടതിയെ ബോധിപ്പിച്ചത്. 

Also read: ബ്രാൻഡഡ് സൈക്കിളുകൾ മോഷ്ടിച്ച് വിൽപ്പന; ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ..! 

അമ്മയുടെ അറിവോടെയുള്ള പീഡനം സഹിക്കവയ്യാതെയാണ് താൻ സുഹൃത്തിനൊപ്പം പോയതെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു.  മാത്രമല്ല മുരുകേശനും സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം എത്തുമായിരുന്നുവെന്നും തന്നെ 12 വയസ്സുമുതൽ പീഡിപ്പിക്കുകയാണെന്നും പെൺകുട്ടി കോടതിയിൽ വെളിപ്പെടുത്തി.  പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തതും കൂടാതെ നാഗർകോവിലിലെ വനിതാ സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Trending News