Wayanad MDMA Case: വയനാട് മുത്തങ്ങയിൽ കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കൾ അറസ്റ്റിൽ

Wayanad MDMA arrest: മുത്തങ്ങയിൽ കഞ്ചാവും എം.ഡി.എം.എയുമായി വിവിധ കേസുകളിലായി നാല് യുവാക്കൾ അറസ്റ്റിൽ. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2024, 08:09 PM IST
  • കണ്ണൂര്‍, വെള്ളൂര്‍, പുതിയപുരയില്‍ വീട്ടില്‍ സുതിന്‍രാജില്‍ നിന്ന് 12 ഗ്രാം കഞ്ചാവും,
  • മേപ്പാടി സ്വദേശിയായ നിലവിൽ ചെന്നൈയിൽ താമസിക്കുന്ന കോലത്തൂര്‍, എബിന്‍ കെ. മാത്യുവിൽ നിന്നും 0.27 ഗ്രാം എം.ഡി.എം.എയും
Wayanad MDMA Case: വയനാട് മുത്തങ്ങയിൽ കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കൾ അറസ്റ്റിൽ

വയനാട്: മുത്തങ്ങയിൽ കഞ്ചാവും എം.ഡി.എം.എയുമായി വിവിധ കേസുകളിലായി നാല് യുവാക്കൾ അറസ്റ്റിൽ. കണ്ണൂര്‍, വെള്ളൂര്‍, പുതിയപുരയില്‍ വീട്ടില്‍ സുതിന്‍രാജില്‍ നിന്ന് 12 ഗ്രാം കഞ്ചാവും, മേപ്പാടി സ്വദേശിയായ നിലവിൽ ചെന്നൈയിൽ താമസിക്കുന്ന കോലത്തൂര്‍, എബിന്‍ കെ. മാത്യുവിൽ നിന്നും 0.27 ഗ്രാം എം.ഡി.എം.എയും, കോഴിക്കോട് താമരശ്ശേരി, വലിയ പറമ്പില്‍ വീട്ടില്‍ അലന്‍ പീറ്ററില്‍ നിന്ന് 144.50 ഗ്രാം കഞ്ചാവും, തൃശൂര്‍, ചാവക്കാട്, രായംമരക്കാര്‍, സൈനുല്‍ സമാനില്‍ നിന്ന് 13.73 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ബത്തേരി എസ്.ഐമാരായ സി.എം. സാബു, എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

ALSO READ: കട്ടപ്പന ഇരട്ടക്കൊലക്കേസ്; കൊല്ലപ്പെട്ട വിജയന്റെ മകനായ രണ്ടാംപ്രതി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിയന്ത്രണം വിട്ട ബസ് ഡിപ്പോയ്ക്ക് ഉള്ളിലെ ഡീസൽ പമ്പ് ഹൗസ് ഇടിച്ച് തകർത്തു

നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവറുടെ അനാസ്ഥ കാരണം  ബസ് പിന്നിലേക്ക് എടുക്കുമ്പോൾ നിയന്ത്രണം വിട്ട് ഡിപ്പോയ്ക്ക് ഉള്ളിലെ ഡീസൽ പമ്പ് ഹൗസ് ഇടിച്ച് തകർത്തു. പമ്പ് ഹൗസിന്റെ ചുവരിൽ വിള്ളൽ വീഴ്ത്തി, ഒരു വശത്തെ ഗ്ലാസ് അടക്കം പൂർണമായും ഇടിച്ച് തകർത്താണ് ബസ് നിന്നത്. 

ഇടിയുടെ ശക്തി അൽപം കൂടി കൂടിയിരുന്നെങ്കിൽ പമ്പ് ഹൗസ് മാത്രമല്ല ചേർന്നുള്ള പമ്പും തകരുമായിരുന്നു. ബസ് പിന്നിലേക്ക് എടുക്കുമ്പോൾ ടയറിൽ ആവശ്യമായ കാറ്റ് ഇല്ലാതിരുന്നതിനാലാണ് ബസിന്റെ നിയന്ത്രണം വിട്ട് പോയതെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്. പമ്പ് ഹൗസിന് ഉണ്ടായ തകരാറിനെ കുറിച്ച് റിപ്പോർട്ട് തയാറാക്കി ഡി.ടി.ഒ യ്ക്ക് സമർപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News