Crime News: കഞ്ചാവ് കേസിൽ ജാമ്യത്തിൽ വിട്ട പ്രതിയുടെ മരണം കൊലപാതകം; ഒരാൾ അറസ്റ്റിൽ!

Crime News: സ്റ്റേഷൻ ജാമ്യം ലഭിച്ച മൊയ്തീൻ ആരിഫിനെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് അബ്ദുൾ റഷീദാണ് കൂട്ടിക്കൊണ്ടുപോയത്.  മൊയ്തീൻ ആരിഫിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 7, 2024, 08:26 AM IST
  • കഞ്ചാവ് കേസിൽ ജാമ്യത്തിൽ വിട്ടയച്ച പ്രതി ആശുപത്രിയിൽ വെച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്
  • സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു
  • പ്രതിയുടെ ബന്ധു കുഞ്ചത്തൂർ കണ്വതീർഥയിലെ അബ്ദുൾ റഷീദിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്
Crime News: കഞ്ചാവ് കേസിൽ ജാമ്യത്തിൽ വിട്ട പ്രതിയുടെ മരണം കൊലപാതകം; ഒരാൾ അറസ്റ്റിൽ!

മഞ്ചേശ്വരം: കഞ്ചാവ് കേസിൽ ജാമ്യത്തിൽ വിട്ടയച്ച പ്രതി ആശുപത്രിയിൽ വെച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.  സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിയുടെ ബന്ധു കുഞ്ചത്തൂർ കണ്വതീർഥയിലെ അബ്ദുൾ റഷീദിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. 

Also Read: അഭിമന്യു വധക്കേസിന്‍റെ വിചാരണ തുടങ്ങാൻ ഇരിക്കെ കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകള്‍ കാണാനില്ല

മീഞ്ച പതംഗളയിലെ മൊയ്തീൻ ആരിഫായിരുന്നു തിങ്കളാഴ്ച മംഗളൂരുവിലെ ആസ്പത്രിയിൽ മരിച്ചത്. മർദനം കാരണമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.  സ്റ്റേഷൻ ജാമ്യം ലഭിച്ച മൊയ്തീൻ ആരിഫിനെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് അബ്ദുൾ റഷീദാണ് കൂട്ടിക്കൊണ്ടുപോയത്.  മൊയ്തീൻ ആരിഫിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിളവുന്നത്.  കേസിൽ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ധനശക്തി യോഗം നൽകും സമ്പത്ത്, ഐശ്വര്യം, ഭാഗ്യം ഒപ്പം ആകസ്മിക ധനനേട്ടവും!

മൊയ്തീൻ ആരിഫിനെ കഞ്ചാവ് കടത്തിയതിന് ഞായറാഴ്ച രാത്രിയാണ്‌ പോലീസ് അറസ്റ്റു ചെയ്തത്. വീട്ടിലെത്തിയ ആരിഫ് മൊയ്തീനെ ഛർദിയെത്തുടർന്ന് തിങ്കളാഴ്ച രാവിലെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  അവിടന്ന് നില വഷളായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്നുള്ള മടക്കത്തിനിടെയാണ് മൊയ്തീൻ ആരിഫിനെ അബ്ദുൾ റഷീദും സംഘവും ചേർന്ന് മർദിച്ചത്. കൊല്ലണമെന്നുള്ള ഉദ്ദേശ്യത്തോടെയല്ല തല്ലിയതെന്നും കഞ്ചാവ് ഉപയോഗം നിർത്താനുള്ള ഉപദേശത്തിനിടെ മൊയ്തീൻ അസഭ്യം പറഞ്ഞതാണ് അടിപിടി ഉണ്ടാകാൻ  കാരണമായതെന്നുമാണ് അറസ്റ്റിലായ അബ്ദുൾ റഷീദ് പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News