Ganja Seized: കൊട്ടാരക്കരയിൽ 500 ​ഗ്രാം കഞ്ചാവുമായി 2 പേർ പിടിയിൽ

500 ​ഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

Written by - Zee Malayalam News Desk | Last Updated : Jul 27, 2024, 08:29 PM IST
  • കൊട്ടാരക്കര പോലീസാണ് പ്രതികളെ പിടികൂടിയത്.
  • പ്രതികൾ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന കലയപുരം ഇഞ്ചക്കാട് അരിച്ചിറയിലുള്ള വീട്ടിൽ ഒളിപ്പിച്ച നിലയിൽ ആയിരിന്നു കഞ്ചാവ്.
Ganja Seized: കൊട്ടാരക്കരയിൽ 500 ​ഗ്രാം കഞ്ചാവുമായി 2 പേർ പിടിയിൽ

കൊല്ലം: കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കുന്നിക്കോട് വിളക്കുടി പാപ്പാലങ്ങോട് ഷിബിനാ മന്സിലിൽ ഷിഹാബ് (46), ഇഞ്ചക്കാട് മാങ്കാല തെക്കതിൽ നോബിൾ (29) എന്നിവരെയാണ് 500 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കൊട്ടാരക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന കലയപുരം ഇഞ്ചക്കാട്  അരിച്ചിറയിലുള്ള വീട്ടിൽ ഒളിപ്പിച്ച നിലയിൽ ആയിരിന്നു കഞ്ചാവ്. കൊട്ടാരക്കര എസ്.ഐ പ്രദീപ് പി.കെ, എസ്.ഐ ഗോപകുമാർ, എസ്.ഐ രാജൻ, എ.സ്.ഐ. ശ്രീജ ഭായ്, സിപിഒമാരായ അഭി സലാം, ഗണേഷ്, സുരേഷ്, ഹരികുമാർ, വിഷ്ണു, കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Drugs Seized: കൊച്ചുവേളി റെയിൽവെ സ്റ്റേഷന് സമീപം വൻ ലഹരി വേട്ട; MDMA യും കൊക്കെയ്‌നും പിടികൂടി!

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം വൻ ലഹരിവേട്ട.  എംഡിഎംഎയും കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ.  അറസ്റ്റിലായത് വേളി മാധവപുരം സ്വദേശി വിഷ്ണുവാണ്. 

ഇയാളുടെ കയ്യിൽ നിന്നും 104 ഗ്രാം എംഡിഎംഎയും 2 ഗ്രാം കൊക്കെയ്‌നും ഡാൻസാഫ് സംഘം പിടികൂടി. ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു വിഷ്ണു പിടിയിലായത്.

ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കളുമായി പ്രതി പിടിയിലാകുന്നത്.  ഇയാൾ നേരത്തെയും എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് ഇയാളെ വീണ്ടും ലഹരി വസ്തുക്കളുമായി പിടികൂടിയത്. സംഭവത്തെ തുടർന്ന് പ്രതിയെ പേട്ട പോലീസിന് കൈമാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News