വീട്ടലമാരയിൽ സൂക്ഷിച്ചിരുന്ന 9 കാൽ പവനും, വെള്ളി കൊലുസും മോഷണം പോയി

പഴയ മൂന്നാറിലാണ് സംഭവം തോട്ടം തൊഴിലാളിയായ വളർമതി വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയത്

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 08:25 AM IST
  • വീട്ടമ്മയുടെ പരാതിയെ തുടർന്ന് മൂന്നാർ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു
  • വീടിന്റെ ചുറ്റുപാട് മനസ്സിലാക്കിയ ആളുകളാണ് മോഷണം നടത്തിയത് എന്ന് പോലീസ് നിഗമനം
  • കൃത്യമായി അലമാരിയുടെ താക്കോൽ എടുത്ത് അലമാരി തുറന്നിട്ടുണ്ട്
വീട്ടലമാരയിൽ സൂക്ഷിച്ചിരുന്ന  9 കാൽ പവനും, വെള്ളി കൊലുസും മോഷണം പോയി

ഇടുക്കി: മൂന്നാറിൽ വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 9 കാൽ പവൻ സ്വർണവും വെള്ളി ആഭരണങ്ങളും മോഷണം പോയി. വീട്ടമ്മയുടെ പരാതിയെ തുടർന്ന് മൂന്നാർ പോലീസ് പരിശോധന  ആരംഭിച്ചു. വീടിന്റെ ചുറ്റുപാട് ശരിക്കും മനസ്സിലാക്കിയ ആളുകൾ തന്നെയാണ് മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.

പഴയ മൂന്നാറിലാണ് തൊഴിലാളിയായ വളർമതി വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയത്. തമിഴ്നാട്ടിൽ പോയി വന്ന ശേഷം ആഭരണങ്ങളെല്ലാം ഊരി അലമാരിയിൽ സൂക്ഷിച്ചിരുന്നു. ഇരുപതാം തീയതിക്ക് ശേഷമാണ് ആഭരണം മോഷണം പോയതെന്നാണ് വീട്ടമ്മ പറയുന്നത്. 

വളർമതി ജോലിക്ക് പോയ സമയത്താണ് കൃത്യമായി വീടിന്റെ താക്കോൽ വച്ചിരിക്കുന്നത് മനസ്സിലാക്കി വീട് തുറന്ന് അകത്തുകയറി കൃത്യമായി അലമാരിയുടെ താക്കോൽ എടുത്ത് അലമാരി തുറന്ന ഉള്ളിലുള്ള ആഭരണപെട്ടിയിലുള്ള എല്ലാം കവർന്നശേഷം ആഭരണങ്ങൾ വെച്ചിരുന്ന യഥാസ്ഥാനത്ത് തന്നെ ആഭരണ പെട്ടി വെച്ച് വീട് പൂട്ടി മോഷ്ടാവ് മടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അലമാര തുറന്ന് ആഭരണപ്പെട്ടി നോക്കിയപ്പോൾ ആഭരണപ്പെട്ടിയിൽ നിന്നും ആഭരണങ്ങളെല്ലാം മോഷണം പോയതായി വീട്ടമ്മ കണ്ടെത്തിയത്.

9 കാൽ പവൻ സ്വർണവും 2 വെള്ളിക്കൊലുസ്സുകളുമാണ് മോഷണം പോയിരിക്കുന്നത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് മൂന്നാർ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.  ഡോഗ്സ്കോഡും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടരുന്നുണ്ട്. വീടിന്റെ ചുറ്റുപാട് ശരിക്കും മനസ്സിലാക്കിയ ആളുകൾ തന്നെയാണ് മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News