Gold Smuggling: നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട; 44 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ

ഗൾഫിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുനീർ ആണ് പിടിയിലായത്. 

Written by - Zee Malayalam News Desk | Last Updated : Oct 21, 2022, 12:42 PM IST
  • 44 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയലായി.
  • മലപ്പുറം സ്വദേശി മുനീർ ആണ് പിടിയിലായത്.
  • ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് 1.185 കി.ഗ്രാം സ്വർണം പിടികൂടിയത്.
Gold Smuggling: നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട; 44 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. 44 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയലായി. മലപ്പുറം സ്വദേശി മുനീർ ആണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് 1.185 കി.ഗ്രാം സ്വർണം പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയതാണ് മുനീർ. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വീട് പരിശോധിക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം‌ ആക്രമിച്ചിരുന്നു. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനും ഉദ്യോഗസ്ഥർക്കും നേരെയാണ് ആക്രമണമുണ്ടായത്. വിമാനത്താവളം വഴി സ്വർണം കടത്തിയ നെല്ലനാട് സ്വദേശി അസിമിന്റെ വീട് പരിശോധിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.

Also Read: UP Update: യുപിയിലെ അംഗീകാരമില്ലാത്ത മദ്രസകൾക്ക് പൂട്ടുവീഴും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിര്‍ണ്ണായക നീക്കം

സ്വർണക്കടത്ത് സംഘത്തിന്റെ ആക്രമണത്തില്‍ സൂപ്രണ്ട് കൃഷ്ണകുമാറിനും ഡ്രൈവർ അരുണിനും പരിക്കേറ്റിരുന്നു. പൊന്നാനി സംഘത്തിനായാണ് അസിം സ്വർണം കൊണ്ട് വന്നത്. എന്നാൽ ഈ സ്വർണം ഇയാൾ മറ്റൊരു സംഘത്തിന് നൽകുകയായിരുന്നു. പിന്നാലെ അസിമിനെ പിന്തുടർന്ന് പൊന്നാനി സംഘം വീട്ടിലെത്തി. ഇതിനിടയിലാണ് കസ്റ്റംസിന് വിവരം ലഭിക്കുന്നത്. സ്വർണവുമായി വീട്ടിലെത്തിയ അസിം കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്. 

Mango Theft Case : മാങ്ങ മോഷണ കേസ്; ഒത്തുതീർപ്പാക്കിയിട്ടും പോലീസുകാരൻ ഇപ്പോഴും ഒളിവിൽ തന്നെ

കാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ മാങ്ങ മോഷ്ടിച്ച കേസ്‌ ഒത്തുതീർപ്പാക്കി. പരാതിക്കാരനായ കടക്കാരൻ പരാതിയില്ലെന്ന് അറിയിച്ചതോടെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചത്. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ അംഗീകരിച്ചത്. കേസ് ഒത്തുതീർപ്പാക്കിയതിനെ തുടർന്ന് ഐ പി സി 379  പ്രകാരമുള്ള  മോഷണ കേസിലെ തുടർന്ന് നടപടികളും അവസാനിപ്പിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതി ശിഹാബ് ഇപ്പോഴും ഒളിവിൽ തന്നെ കഴിയുകയാണ്. കേസിൽ മറ്റ് കുറ്റങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അന്വേഷണം തുടരാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. 

കേസ് ഒത്തുതീർപ്പാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേസ്‌ ഒത്തുതീർപ്പാക്കുന്നതിൽ എതിർപ്പ് അറിയിച്ചത്. കേസ് ഒത്തുതീർപ്പാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കേരള പൊലീസ് പറഞ്ഞിരുന്നു, കേസിലെ പ്രതി ഒരു പൊലീസുക്കാരൻ ആണെന്നതും പ്രതിയുടെ മുൻ ക്രിമിനൽ പശ്ചാത്തലവും കണക്കിലെടുക്കണമെന്നും  പൊലീസ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News