Goonda Attack: തമ്പാനൂരും പോത്തൻകോടും ഗുണ്ടാ ആക്രമണം; പ്രതികൾ പിടിയിൽ

Goonda Attacks Reported In Thiruvananthapuram: സംസ്ഥാനത്ത് ഇന്നലെ നടത്തിയ രണ്ട് ഗുണ്ടാ ആക്രമണങ്ങളിൽ പ്രതികൾ അറസ്റ്റിൽ. തമ്പാനൂരും പോത്തൻകോടുമാണ് ഗുണ്ടാ ആക്രമണം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 11:18 AM IST
  • തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ രണ്ട് ഗുണ്ടാ ആക്രമണങ്ങളിലെ പ്രതികൾ അറസ്റ്റിൽ
  • ഇന്നലെ രാത്രി തമ്പാനൂരിൽ കടയിൽ സാധനം വാങ്ങാനെത്തിയ ആളെ മദ്യപിച്ചെത്തിയ സംഘം ആക്രമിച്ച കേസിൽ നാല് പേരാണ് പിടിയിലായത്.
  • പോത്തൻകോട് മീനാറയിൽ പ്രവാസിയായ യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിലും രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
Goonda Attack: തമ്പാനൂരും പോത്തൻകോടും ഗുണ്ടാ ആക്രമണം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ രണ്ട് ഗുണ്ടാ ആക്രമണങ്ങളിലെ പ്രതികൾ അറസ്റ്റിൽ.  ഇന്നലെ രാത്രി തമ്പാനൂരിൽ കടയിൽ സാധനം വാങ്ങാനെത്തിയ ആളെ മദ്യപിച്ചെത്തിയ സംഘം ആക്രമിച്ച കേസിൽ നാല് പേരാണ് പിടിയിലായത്. 

Also Read: Crime News: കാറിൽ നിന്നും 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ!

ശ്യാം, ഹരിമാധവ്, വിഷ്ണു, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ നാലുപേരും നെയ്യാറ്റിൻകര സ്വദേശികളാണ്. യുവാവിനെ അക്രമിച്ചതിന് പുറമെ ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമറിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ രണ്ടു പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.

Also Read: Rajyog 2023: 300 വർഷങ്ങൾക്ക് ശേഷം നവപഞ്ചമ രാജയോഗം, ഈ 4 രാശിക്കാർക്ക് ഇനി അഭിവൃദ്ധിയുടെ ദിനങ്ങൾ 

 

ഇത് കൂടാതെ പോത്തൻകോട് മീനാറയിൽ പ്രവാസിയായ യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിലും രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.  ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘാംഗങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോത്തൻകോട് പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്.   മർദ്ദനമേറ്റത് മീനാറ സ്വദേശി ഷഹനാസിനാണ്. രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് ഷഹനാസിനെ വീട്ടിൽ കയറി ആക്രമിച്ചത്. ആക്രമണം നടന്നത് വൈകുന്നേരം നാല് മണിയോടു കൂടിയാണ്.  ഷഹനാസിനെ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽവച്ചായിരുന്നു ക്രൂരമായി മർദ്ദിച്ചത്.  ആക്രമണത്തിൽ ഷഹനാസിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.  

Also Read: Budh Vakri 2023: ബുധന്റെ വക്രഗതി; വെറും 8 ദിവസത്തിനുള്ളിൽ ഈ രാശിക്കാർ ധനികരാകും 

മുൻ റെയിൽവെ ജീവനക്കാരനെ മർദ്ദിച്ച് കണി കേസിൽ 2 തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ  

മുൻ റെയിൽവെ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയിൽ.  അകത്തേത്തറ മേലേപ്പുറം കുട്ടപ്പുരയില്‍ പ്രഭാകരനാണ് കൊല്ലപ്പെട്ടത്.  മോഷണ ശ്രമം ചെറുക്കുന്നതിനിടെ നാടോടികളായ പ്രതികളുടെ മർദ്ദനമേറ്റാണ് പ്രഭാകരൻ കൊല്ലപ്പെട്ടത്.   പ്രതികളെ അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് പിടികൂടിയത്.  മാര്‍ച്ച് അഞ്ചിനാണ് പ്രഭാകരനെ വീട്ടിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു.  പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നുമാണ പ്രഭാകരന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News