Alappuzha : ഹരിപ്പാട് കുമാരപുരത്ത് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെ പിടികൂടി. കേസിലെ മുഖ്യപ്രതിയായ നന്ദു പ്രകാശാണ് പിടിയിലായത്. ശരത് ചന്ദ്രന്റെ കൊലപാതകത്തിന് ശേഷം നന്ദു പ്രകാശ് ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ മറ്റ് ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികൾ നിലവിൽ റിമാൻഡിലാണ്.
പൊലീസ് ഉദ്യോഗസ്ഥർ പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ഇതൊരു രാഷ്ട്രീയ കൊലപാതകമല്ല. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അതേസമയം ലഹരിമരുന്ന് സംഘമാണ് കൊലപാതകതം നടത്തിയതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 16 ന് രാത്രി പന്ത്രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ALSO READ: Suicide : കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി; വീട്ടിനുള്ളിൽ വിഷവാതകം
ഇതിന് മുമ്പ് ശിവകുമാർ, ടോം തോമസ്, വിഷ്ണു, സുമേഷ്, സൂരജ്, കിഷോർ എന്നിവരെയാണ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇവരെല്ലാം കുമാരപുരം സ്വദേശികളാണ്. കേസിലെ പ്രതികൾ എല്ലാവരും തന്നെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
ALSO READ: Deepu Murder : ദീപുവിന്റെ കൊലപാതകം: ആശുപത്രിയിൽ പോകാൻ വൈകിയത് ഭീഷണി മൂലമെന്ന് അച്ഛൻ
കൊല്ലപ്പെട്ട ശരത് ചന്ദ്രൻ ആർഎസ്എസ് മുഖ്യ ശിക്ഷക് ആയിരുന്നു. കുമാരപുരം പുത്തൻകരി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്. സാമ്ബത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ അംഗമാണ് ശരത് ചന്ദ്രൻ. സൈന്യത്തിൽ ചേരണമെന്ന് ശരത്ചന്ദ്രന് അതിയായ ആഗ്രഹം ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...