Crime News: ഡിജെ പാര്‍ട്ടിയില്‍ പ്രവേശനം അനുവധിച്ചില്ല; കൊച്ചിയില്‍ ഹോട്ടല്‍ മാനേജര്‍ക്ക് കുത്തേറ്റു

 Hotel manager stabbed in Kochi: കേസില്‍ പ്രതിയായ മൂന്നാമനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 11:04 AM IST
  • കടവന്ത്രയിലുള്ള ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്ന് യുവാക്കള്‍ക്ക് ഹോട്ടല്‍ മാനേജര്‍ പ്രവേശിക്കാനുള്ള അനിമതി നൽകിയില്ല.
  • തുടർന്ന് ഇവരെ മാനേജർ കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു.
Crime News: ഡിജെ പാര്‍ട്ടിയില്‍ പ്രവേശനം അനുവധിച്ചില്ല; കൊച്ചിയില്‍ ഹോട്ടല്‍ മാനേജര്‍ക്ക് കുത്തേറ്റു

കൊച്ചി: കൊച്ചിയില്‍ ഹോട്ടല്‍ മാനേജറെ മുന്നം​ഗസംഘം കുത്തി പരിക്കേൽപ്പിച്ചു. ഡിജെ പാര്‍ട്ടിയില്‍ പ്രവേശനം നിഷേധിച്ചതിനാണ് ഹോട്ടല്‍ മാനേജരെ മൂന്നുപേര്‍ ചേര്‍ന്ന് കുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ ലിജോയ്, നിതിന്‍ എന്നിവരെ തേവര പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ശനിയാഴ്ച്ച രാത്രിയിസാണ് സംഭവം നടന്നത്. കടവന്ത്രയിലുള്ള ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്ന് യുവാക്കള്‍ക്ക് ഹോട്ടല്‍ മാനേജര്‍ പ്രവേശിക്കാനുള്ള അനിമതി നൽകിയില്ല. ഇതിനുപിന്നാലെ യുവാക്കളും ഹോട്ടല്‍ മാനേജരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടർന്ന് ഇവരെ മാനേജർ കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. മാനേജരുടെ കൈക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. കേസില്‍ പ്രതിയായ മൂന്നാമനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. സംഭവത്തേക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ALSO READ: എംഡിഎംഎ വില്പന,അക്രമം; ടാറ്റു ആർട്ടിസ്റ്റുകളായ സഹോദരങ്ങളും അടക്കം മൂന്ന് പേർ കോട്ടയത്ത് എക്സൈസ് പിടിയിൽ

ആറ്റിങ്ങലിൽ മെഗാ ശുചീകരണ യജ്ഞം ആരംഭിച്ചു ; മരതകകാന്തി ചൊരിയുന്ന നഗരമാക്കാനൊരുങ്ങി നഗരസഭ

മെഗാ ശുചീകരണം ആറ്റിങ്ങലിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാമം മുതൽ ആലംകോട് കൊച്ചുവിള മുക്ക് വരെയുള്ള ദേശീയപാതയോരം വൃത്തിയാക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എംഎൽഎ ഒഎസ്.അംബിക നിർവ്വഹിച്ചു. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ദേശീയപാതക്ക് ഇരുവശത്തും പൂച്ചെടികളും വർണ്ണാഭമായ വൃക്ഷങ്ങളും വെച്ച് പിടിപ്പിക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 5 കേന്ദ്രങ്ങളായി തിരിച്ചായിരുന്നു ശുചീകരണം ആരംഭിച്ചത്. നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, എൻഎസ്എസ്, എസ്പിസി കേഡറ്റുകൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ,

വ്യാപരികൾ, വിവിധ സംഘടന പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ മെഗാ ശുചീകരണത്തിൽ പങ്കാളികളായി. മെഗാ ക്ലീനിംഗിനോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജി. തുളസിധരൻ പിള്ള സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ രമ്യസുധീർ, ഷീജ, നജാം, അവനഞ്ചേരി രാജു, ഗിരിജ, നഗരസഭ സെക്രട്ടറി കെ.എസ്.അരുൺ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ രവികുമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News