എംഡിഎംഎ വില്പന,അക്രമം; ടാറ്റു ആർട്ടിസ്റ്റുകളായ സഹോദരങ്ങളും അടക്കം മൂന്ന് പേർ കോട്ടയത്ത് എക്സൈസ് പിടിയിൽ

ഇവരിൽ നിന്നും അഞ്ചര ഗ്രാം എം ഡി എം എയും, 200 ഗ്രാം കഞ്ചാവും, മയക്ക് മരുന്ന് വിറ്റ വകയിലുളള 17660 രൂപയും പിടിച്ചെടുത്തു

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 08:07 PM IST
  • ഇയാളുടെ അടിവസ്ത്രത്തിൽ വില്പനയ്ക്കായി ചെറു പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് പായ്ക്കറ്റുകൾ സൂക്ഷിച്ചിരുന്നത്
  • മറ്റുള്ളവരെ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്
  • പിടിയിലാകുമ്പോൾ തളർച്ച അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ എക്സൈസ് ഏറെ പരിശ്രമിച്ചാണ് കസ്റ്റഡിയിലെടുത്തത്
എംഡിഎംഎ വില്പന,അക്രമം; ടാറ്റു ആർട്ടിസ്റ്റുകളായ സഹോദരങ്ങളും അടക്കം മൂന്ന് പേർ കോട്ടയത്ത്  എക്സൈസ്  പിടിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് പരിസരത്തും, കോട്ടയം ടൗണിലും  ലഹരി മരുന്ന് വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. ആർപ്പൂക്കര ഷാനു മൻസിൽ  ബാദുഷ കെ. നസീർ (29), സഹോദരൻ റിഫാദ് കെ. നസീർ (26) ഇവരുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കോട്ടയം മണർകാട് വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട  കുന്നാം തടത്തിൽ ഗോപു കെ ജി (28) എന്നിവരെയാണ് കോട്ടയം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും അഞ്ചര ഗ്രാം എം ഡി എം എയും, 200 ഗ്രാം കഞ്ചാവും, മയക്ക് മരുന്ന് വിറ്റ വകയിലുളള 17660 രൂപയും പിടിച്ചെടുത്തു.അക്രമം, ക്വട്ടേഷൻ, മയക്ക്മരുന്ന് കേസുകളിലെ സ്ഥിരം പ്രതിയായ ഗോപു എറണാകുളത്ത് നിന്നും എം ഡി എം എ പായ്ക്കറ്റുകളുമായി കോട്ടയത്തിന് വരുന്നതിനിടയിലാണ് എക്സൈസുകാർ സാഹസികമായി പിടികൂടിയത്.

ഇയാളുടെ അടിവസ്ത്രത്തിൽ വില്പനയ്ക്കായി ചെറു പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് പായ്ക്കറ്റുകൾ സൂക്ഷിച്ചിരുന്നത്.മറ്റുള്ളവരെ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.പിടിയിലാകുമ്പോൾ തളർച്ച അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ എക്സൈസ് ഏറെ പരിശ്രമിച്ചാണ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത്.സഹോദരങ്ങളായ ബാദുഷയും, റിഫാത്തും എം ബി എ ബിരുദം നേടി വിദേശത്ത് ഉയർന്ന കമ്പനികളിൽ ജോലി ചെയ്തിരുന്നവരാണ്. 

ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇവർ ജ്യൂസ് പാർലർ, കോഫി ഷോപ്പ്, ടാറ്റൂ വർക്ക്, ബാംഗ്ലൂരിൽ നിന്നും തുണി എത്തിച്ചുള്ള വില്പന തുടങ്ങിയവ നടത്തിയിരുന്നു. ഇതിനിടെ ക്രിമിനൽ കേസ് പ്രതിയായ ഗോപുവിന്റെ സൗഹൃദത്തിലാണ് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ മയക്ക്മരുന്ന് വില്പന നടത്തി വന്നത്.ഇവർക്കെതിരെ വിവിധ പോലീസ്, എക്സൈസ് സ്റ്റേഷനുകളിൽ ക്രിമിനൽ മയക്ക്മരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News