Ilantoor Double Human Sacrifice: ഇലന്തൂർ ഇരട്ട നരബലി: ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും

Ilantur Double Human Sacrifice: പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ഇന്ന് ആദ്യ കുറ്റപത്രം സമര്‍പ്പിക്കും. തമിഴ്നാട് സ്വദേശിയായ പത്മത്തെ ഇലന്തൂരിൽ കോണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയപരിധി ഈ ആഴ്ച് അവസാനിക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 08:34 AM IST
  • പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ഇന്ന് ആദ്യ കുറ്റപത്രം സമര്‍പ്പിക്കും
  • എറണാകുളം മജിസ്ട്രേറ്റ് കോടതിയില്ലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്
  • കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയപരിധി ഈ ആഴ്ച് അവസാനിക്കും
Ilantoor Double Human Sacrifice: ഇലന്തൂർ ഇരട്ട നരബലി: ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: Ilantur Double Human Sacrifice: പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ഇന്ന് ആദ്യ കുറ്റപത്രം സമര്‍പ്പിക്കും. തമിഴ്നാട് സ്വദേശിയായ പത്മത്തെ ഇലന്തൂരിൽ കോണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയപരിധി ഈ ആഴ്ച് അവസാനിക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 

Also Read: Elanthoor Double Human Sacrifice: ഇലന്തൂര്‍ ഇരട്ട നരബലി കേസ്; പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്.  കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രമാണ് ഇന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യ മാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് കേസിലെ ഒന്നാം പ്രതി. ഇലന്തൂരില്‍ പാരമ്പര്യ ചികിത്സ നടത്തിവന്നിരുന്ന ഭഗവല്‍ സിംങ്, ഭാര്യ ലൈല എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കേസിലെ പ്രതികളുടെ കുറ്റം തെളിയിക്കുന്നതിനായുള്ള മുഴുവന്‍ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് ഡിസിപി എസ് ശശിധരന്‍ വ്യക്തമാക്കി.

Also Read: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ മാറും ലഭിക്കും വൻ ധനലാഭം!

പ്രതികൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മനുഷ്യ മാംസം കറിവച്ച് കഴിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.  കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളിലായാണ് ഇതുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News