ഇന്ത്യയിൽ അധോലോകമെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുക ദാവൂദ് ഇബ്രഹിമിനെയും D- Company യേയും ആണ്. 1980 കളിലും 1990 കളുടെ ആദ്യ കാലത്തും ആർക്കും വെല്ലുവിളിക്കാൻ കഴിയാത്ത അധോലോക രാജാവായി വാഴുകയായിരുന്നു ദാവൂദ് ഇബ്രഹിം. അതുപോലെ ഇന്ത്യയെ വിറപ്പിച്ച കൊടുംകുറ്റവാളികളിൽ ഏറ്റവും കുപ്രസിദ്ധി നേടിയ 5 പേരെ അറിയാം.
ദാവൂദ് ഇബ്രഹിം (Dawood Ibrahim)
1955ൽ ഒരു പൊലീസ് കോൺസ്റ്റബിളിന്റെ (Police)മകനായി ആണ് ദാവൂദ് ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ ദാവൂദും കൂട്ടുകാരും ചേർന്ന് കള്ളക്കടത്ത്, കവർച്ച, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യാനാരംഭിച്ചിരുന്നു. 1970 കളുടെ അവസനമായപ്പോഴേക്കും D Company യും ആരംഭിച്ച ദാവൂദ് 1993 ലെ സീരിയൽ സ്ഫോടനത്തിൽ സിബിഐ കണ്ടെത്തിയ പ്രധാന കുറ്റവാളികളിൽ ഒരാൾ ആയിരുന്നു. അതിനെ തുടർന്ന് ദാവൂദ് പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. ഇന്റർപോൾ അടക്കം ദാവൂദിനെ കണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഛോട്ടാ രാജൻ ( Chotta Rajan)
മുംബൈയിൽ രാജേന്ദ്ര സദാശിവ് നിക്കാൽജിയായി ജനിച്ച ചോട്ട രാജൻ ടിക്കറ്റ് തട്ടിപ്പുകാരനും കള്ളനുമായി ആണ് ക്രിമിനൽ ജീവിതം ആരംഭിച്ചത്. പിന്നീട് ബഡാ രാജൻ എന്ന് കുപ്രസിദ്ധിയാർജിച്ച രാജൻ മഹാദേവ് നായരുടെ കൊള്ള സംഘത്തിൽ ചേർന്നു. 1983 ൽ ബഡാ രാജന്റെ മരണത്തെ തുടർന്ന്, ചോട്ട രാജൻ സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു. നിരവധി തവണ രാജനെ പിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല . അവസാനം ഓസ്ട്രേലിയൻ പോലീസിന്റെ സഹായത്തോടെ ബാലിയിൽ വെച്ച് രാജനെ പിടികൂടി. രാജൻ ഇപ്പോൾ ഡൽഹിയിലെ തിഹാർ ജയിലിൽ (Tihar Jail) ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
ഹാജി മസ്താൻ (Haji Mastan)
1926 ൽ തമിഴ് നാട്ടിലെ പനായികുളത്ത് ജനിച്ച മസ്താൻ എട്ടാമത്തെ വയസ്സിൽ ബോംബെയിലേക്ക് കുടിയേറിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നീട് കരീം ലാലയും വരദരാജൻ മുലൈദറിന്റെയും സഹായത്തോടെ ഒരു അധോലോക (Underworld)സാമ്രാജ്യം വികസിപ്പിക്കുകയും 1960 നും 1980 നും ഇടയിൽ ബോംബെ അധോലോകം അടക്കി വാഴുകയും ചെയ്തു.1994 ൽ 68 -ാം വയസുള്ളപ്പോൾ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ച് ഹൃദയസ്തംഭനം (Heart Attack) മൂലമാണ് മസ്താൻ മരിച്ചത്.
ALSO READ: Hyderabad Crime: ക്ഷേത്ര വിഗ്രഹങ്ങൾ കവർന്നയാൾ അറസ്റ്റിൽ,മോഷണത്തിന്റെ ഉദ്ദേശം കേട്ട് പോലീസ് ഞെട്ടി
വരദരാജൻ മുലൈദർ
തമിഴ്നാട്ടിൽ ജനിച്ച മുലൈദർ 1945 ൽ 19 -ാം വയസ്സിലാണ് ബോംബെയിലേക്ക് കുടിയേറുന്നത്. ആദ്യം പോർട്ടറായി ജോലി ആരംഭിച്ച മുലൈദർ മുംബൈയിലെ (Mumbai) കപ്പലുകളിൽ ചരക്ക് മോഷ്ടിച്ചാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വരുന്നത്. ധാരാവിയിൽ പ്രശസ്തനായിരുന്ന മുലൈദർ അനധികൃതമായി ഭൂമി കയ്യേറ്റം, ചൂതാട്ടം, അനധികൃതമായി മദ്യം വില്പന, കൊള്ള, തട്ടിക്കൊണ്ടുപോകൽ, (Kidnapping) കൊലപാതകം എന്നിവയിലൂടെ തന്റെ സാമ്രാജ്യം വിപുലീകരിച്ചത്. 1980 കളുടെ അവസാനത്തോടെ, മുലൈദറിന്റെ സംഘത്തിൽ ഭൂരിഭാഗവും കൊല്ലപ്പെടുകയോ ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്തു, പിന്നീട് മദ്രാസിലേക്ക് കടന്ന മുലൈദർ 1988 ൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
വീരപ്പൻ (Veerappan)
1952 ൽ മൈസൂരിൽ ജനിച്ച വീരപ്പൻ ഒരു കള്ളക്കടത്തുകാരനും വേട്ടക്കാരനും കൊള്ളക്കാരനുമായിരുന്നു. 120 ഓളം പേരുടെ കൊലപാതകം, (Murder) കേരളം, തമിഴ്നാട്, കർണാടക വനങ്ങളിലുണ്ടായിരുന്ന രണ്ടായിരത്തിലധികം ആനകളുടെ മരണം, ചന്ദനവും ആനക്കൊമ്പും കള്ളക്കടത്ത് എന്നിവയൊക്കെ നടത്തി കേരള - തമിഴ് നാട് - കർണാടക (Tamil Nadu) ബോർഡറുകളെ പിടിച്ച് കുലുക്കിയിരുന്ന കൊടും കുറ്റവാളിയായിരുന്നു വീരപ്പൻ. കർണാടക, തമിഴ്നാട് പോലീസ് വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക ടാസ്ക് ഫോഴ്സിൽ നിന്നും 20 വർഷത്തോളം വീരപ്പൻ രക്ഷപ്പെട്ടെങ്കിലും 2004ൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.