Budget 2021: ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

സെൻസെക്‌സ് 388 പോയിന്റ് ഉയർന്ന് 46674 ലും നിഫ്റ്റി 101 പോയിന്റ് ഉയർന്ന് 13,736 ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Feb 1, 2021, 11:34 AM IST
  • ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ് കൂടാതെ 347 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു.
  • കൊവിഡ് 19 വ്യാപനത്തെ തുടർന്ന് സമ്പദ് ഘടനയിലുണ്ടായ മാന്ദ്യത്തിൽ നിന്നും കരകയറാനുള്ള ഉത്തേജന പാക്കേജുകൾ ബജറ്റിൽ കേന്ദ്രം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ന് വിപണിയും നിക്ഷേപകരും.
Budget 2021: ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ  തുടക്കം

മുംബൈ: ബജറ്റ് അവതരണത്തിന് മുന്നോടിയായി ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 388 പോയിന്റ് ഉയർന്ന് 46674 ലും നിഫ്റ്റി 101 പോയിന്റ് ഉയർന്ന് 13,736 ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 

ബിഎസ്ഇയിലെ (BSE) 913 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ് കൂടാതെ 347 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു. ഐസിഐസിഐബാങ്ക്  (ICICI Bank) , ഇൻഡസിൻഡ് ബാങ്ക്,  ടൈറ്റാൻ കമ്പനി, ഹീറോ മോട്ടോർകോർപ്പ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്‌സി, ഗെയിൽ, എസ്ബിഐ, ഐഒസി ഇൻഡസിൻഡ് ബാങ്ക് എന്നീ ഓഹരികൾ നേട്ടത്തിലാണ്. 

Also Read: Union Budget Mobile App: ബജറ്റ് 2021 ന്റെ എല്ലാ അപ്‌ഡേറ്റുകൾക്കുമായി ഈ ആപ് ഡൗൺലോഡുചെയ്യുക

സിപ്ല, ഡോ റെഡ്ഡീസ് ലാബ്, യുപിഎൽ, എച്ച്ഡിഎഫ്‌സി ലൈഫ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഏഷ്യൻ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, വിപ്രോ എന്നീ ഓഹരികൾ നഷ്ടത്തിലാണ്. കൊവിഡ് 19 വ്യാപനത്തെ  തുടർന്ന് സമ്പദ് ഘടനയിലുണ്ടായ മാന്ദ്യത്തിൽ നിന്നും കരകയറാനുള്ള ഉത്തേജന പാക്കേജുകൾ ബജറ്റിൽ കേന്ദ്രം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ന് വിപണിയും നിക്ഷേപകരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News