ATM Card Robbery: എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷം കവർന്ന മോഷ്ടാവ് പിടിയിൽ

എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ കവർന്ന മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിൽ. കർണാടക സ്വദേശി നാഗരാജാണ് കോഴിക്കോട് ടൗൺ [പോലീസിന്‍റെ പിടിയിലായത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പോലീസ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 16, 2023, 07:40 AM IST
  • എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ കവർന്ന മോഷ്ടാവ് പിടിയിൽ
  • കർണാടക സ്വദേശി നാഗരാജാണ് കോഴിക്കോട് ടൗൺ പോലീസിന്‍റെ പിടിയിലായത്
  • തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പിടികൂടിയത്
ATM Card Robbery: എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷം കവർന്ന മോഷ്ടാവ് പിടിയിൽ

കോഴിക്കോട്: എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ കവർന്ന മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിൽ. കർണാടക സ്വദേശി നാഗരാജാണ് കോഴിക്കോട് ടൗൺ [പോലീസിന്‍റെ പിടിയിലായത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പോലീസ് പിടികൂടിയത്. 

Also Read: പരാതിയുമായി വിദ്യാർത്ഥിനികൾ; പോക്സോ കേസിൽ പാരലൽ കോളേജ് ഉടമ അറസ്റ്റിൽ

കോഴിക്കോട്ടെ ലോഡ്ജിൽ താമസിച്ചിരുന്ന മലപ്പുറം സ്വദേശി ബഷീറിന്‍റെ ഫോണും എടിഎം കാർഡും തട്ടിയെടുത്താണ് നാഗരാജ് ഒന്നര ലക്ഷം രൂപ കവർന്നത്. സംഭവം നടന്നത് കഴി‍ഞ്ഞ മാസം 26 നായിരുന്നു. ബഷീറിന്‍റെ മൊബൈലും എടിഎം കാർഡും കവർന്ന നാഗരാജ് വിദഗ്ധമായി എടിഎം പിൻ നമ്പർ മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  തുടർന്ന് ഇയാൾ പലപ്പോഴായി എടിഎം ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുകയും കൂടാതെ . എടിഎം കാർഡുപയോഗിച്ച് സ്വർണാഭരണവും ഓൺലൈനിലൂടെ മൊബൈൽ ഫോണും വാങ്ങി. ഓർഡർ ചെയ്ത പുതിയ ഫോൺ കൈപ്പറ്റിയതോടെ ഇയാൾ നാടുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  ശേഷം ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വരാതിരിക്കാനായി ഇയാൾ ബഷീറിന്‍റെ സിംകാർഡ് കസ്റ്റമർ കെയറിലേക്ക് കോള്‍ ഡൈവേർട്ട് ചെയ്‌ത്‌ വച്ചതായും പോലീസ്  കണ്ടെത്തിയിരുന്നു. 

Also Read: Lord Shiva Fav Zodiac Signs: ഭോലേനാഥന്റെ അനുഗ്രഹത്താൽ ഈ രാശിക്കർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ!

ഒടുവിൽ ഫോണിന്‍റെ ഐഎംഇഐ നമ്പർ‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തെലങ്കാനയിലെ മഞ്ചേരിയാലിൽ നിന്ന് പിടികൂടിയതായി ടൗൺ പോലീസ് എസിപി പി ബിജുരാജ് പറഞ്ഞത്.  സമാനരീതിയിൽ ഇയാൾ  നേരത്തെയും പണം തട്ടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മൂന്ന് കേസുകളെക്കുറിച്ചും ടൗൺ പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. എടിഎം കാർഡോ സിം കാർഡോ നഷ്ടമായാൽ എത്രമാത്രം വലിയ തിട്ടിപ്പിന് ഇരയാകുമെന്നതിന്‍റെ ഉദാഹരമാണ് ഇതെന്നും പോലീസ് ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News