Kozhikode Ragging : ബാലുശ്ശേരിയിൽ പാട്ട് പാടാത്തതിന് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം

Kozhikode Ballussery Ragging : ഇത് രണ്ടാം തവണയാണ് വിദ്യാർഥിക്ക് മർദ്ദനം ഏൽക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 07:35 AM IST
  • ഷാമിലിനെ വിളിച്ച് നിർത്തി പാട്ട് പാടാൻ ആവശ്യപ്പെടുകയായിരുന്നു സീനിയർ വിദ്യാർഥികൾ.
  • പാട്ട് പാടാത്തതിന് തുടർന്നായിരുന്നു ആക്രമണമെന്ന് ഷമിലിന്റെ രക്ഷിതാക്കൾ പറഞ്ഞു.
  • സംഭവത്തിൽ റാഗ്ഗിങ് കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
Kozhikode Ragging : ബാലുശ്ശേരിയിൽ പാട്ട് പാടാത്തതിന് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം

കോഴിക്കോട്ട് : പാട്ട് പാടാൻ വിസമ്മതിച്ചതിന് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം. കോഴിക്കോട് ബാലുശ്ശേരി കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ഷാമിലിനെയാണ് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. ഒക്ടോബർ മൂന്ന് ചൊവ്വാഴ്ച വൈകിട്ട് സ്കൂളിന്റെ ഗേറ്റിന് സമീപം വെച്ചായിരുന്നു ഷാമിനിലെ സീനിയർ വിദ്യാർഥികൾ മർദ്ദിക്കുന്നത്.

ആക്രമണത്തിൽ ഷാമിൽ ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണെ് സീനിയർ വിദ്യാർഥികൾ ഷാമിലിനെയാണ് ആക്രമിക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

ALSO READ : MDMA Seized: വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന; കോഴിക്കോട് യുവാവ് അറസ്റ്റിൽ

ഷാമിലിനെ വിളിച്ച് നിർത്തി പാട്ട് പാടാൻ ആവശ്യപ്പെടുകയായിരുന്നു സീനിയർ വിദ്യാർഥികൾ. പാട്ട് പാടാത്തതിന് തുടർന്നായിരുന്നു ആക്രമണമെന്ന് ഷമിലിന്റെ രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ റാഗ്ഗിങ്ങിനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ  ദിവസം സമാനമായ രീതിയിൽ വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദ്ദനമേറ്റിരുന്നു. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി എ. പി അഭിനവിനാണ് മർദ്ദനമേറ്റത്. കാലിനും തലക്കും പരിക്കേറ്റ അഭിനവ് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ ഉച്ചയ്ക്ക് കലോത്സവത്തിനിടെയായിരുന്നു സംഭവം. ആർട്സ് മത്സരങ്ങൾക്കിടെ എ. പി അഭിനവിനെ സീനിയർ വിദ്യാർത്ഥികൾ ഷർട്ടിന്റെ ബട്ടൺ ഇടാൻ നിർബന്ധിച്ചു. ഇതിനിടെ ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിന് ഇടയാക്കിയത്. സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് അഭിനവ് പറയുന്നു. കാലിനും തലക്കും പരിക്കേറ്റ അഭിനവ് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News