CCTV ക്യാമറയ്ക്കുനേരെ കൈവീശി മോഷ്ടാവ്, ഒപ്പം ഫ്‌ളൈയിങ് കിസ്സും; മണിക്കൂറിനുള്ളില്‍ പിടികൂടി പോലീസ്

kozhikode ulliyeri theft case accused arrested: ആംഗ്യഭാഷയിൽ ഓരോന്നും കാണിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 02:23 PM IST
  • എം. കിഷോര്‍ (23) തേഞ്ഞിപ്പലം ചേളാരി അബ്ദുല്‍ മാലിക്ക് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
  • ഹെല്‍മെറ്റ് ധരിച്ച് മുഖംമറച്ച് കൈയില്‍ ആയുധവുമായി ക്ലിനിക്കില്‍ കയറിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
CCTV ക്യാമറയ്ക്കുനേരെ കൈവീശി മോഷ്ടാവ്, ഒപ്പം ഫ്‌ളൈയിങ് കിസ്സും;  മണിക്കൂറിനുള്ളില്‍ പിടികൂടി പോലീസ്

കോഴിക്കോട്: ഉള്ള്യേരി പോളിക്ലിനിക്കില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ഉള്ള്യേരി ആനവാതിലിലെ 'വീ കെയര്‍' പോളിക്ലിനിക്കിലാണ് മോഷണം നടന്നത്. അത്തോളി സി.ഐ. ജിതേഷിന്റെ നേതൃത്വത്തിൽ മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറെ കുളപ്പരയ്ക്കല്‍ വീട്ടില്‍ എം. കിഷോര്‍ (23) തേഞ്ഞിപ്പലം ചേളാരി അബ്ദുല്‍ മാലിക്ക് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഞായറാഴ്ച്ച പുലർച്ചയാണ് പ്രതികളായ ഇരുവരും ബൈക്കിലെത്തി ക്ലിനിക്കില്‍ മോഷണം നടത്തിയത്. ഹെല്‍മെറ്റ് ധരിച്ച് മുഖംമറച്ച് കൈയില്‍ ആയുധവുമായി ക്ലിനിക്കില്‍ കയറിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അതിനിടയിൽ മോഷ്ടാക്കളിൽ ഒരാൾ സിസിടിവി ക്യാമറയിലേക്ക് നോക്കി  കൈവീശി കാണിക്കുകയും 'ഫ്‌ളൈയിങ് കിസ്സ്' നല്‍കി  ആംഗ്യഭാഷയിൽ ഓരോന്നും കാണിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. 

മലപ്പുറത്തുനിന്നാണ് രണ്ട് പ്രതികളെയും സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പിടികൂടുന്നത്. ഒന്നാംപ്രതി കിഷോറിനെതിരേ ഉള്ള്യേരിയില്‍ സിമന്റ് കട കുത്തിത്തുറന്നതും ബാലുശ്ശേരിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയതും ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുപതോളം കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. സം​ഘത്തിൽ എസ്.ഐ ആര്‍.രാജീവ്, എസ്.ഐ. മുഹമ്മദാലി, എസ്.സി.പി.ഒ.മാരായ കെ.എം. അനീസ് കെ.ഷിനില്‍, പി.ടി. രതീഷ് എന്നിവരും ഉൾപ്പെടിരുന്നു. 

ALSO READ: എന്താണ് ഹനുമാൻ കുരങ്ങുകളുടെ പ്രത്യേകത ? അപകടകാരികളാണോ? 

അതേസമയം തിരുവനന്തപുരം ജില്ലയിലെ മൃഗശാലയില്‍ നിന്നും കഴിഞ്ഞ ദിവസം ചാടിപ്പോയ ഹനുമാന്‍കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിൽ നിന്ന് തന്നെയാണ് കുരങ്ങനെ കണ്ടെത്തിയത്. അതിനുള്ളിലെ കാട്ടുപോത്തിന്റെ കൂടിന് പരിസരത്തുള്ള മരത്തിന് മുകളിലായി ഇരിക്കുകയാണ് നിലവിൽ കുരങ്ങൻ. 

അതിനെ മരത്തിന് മുകളിൽ നിന്ന് താഴെയിറിക്കി കൂട്ടിലാക്കാനുള്ള മൃ​ഗശാലയിലെ ജീവനക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വലിയ മരങ്ങളില്‍നിന്നു കൂടുതല്‍ ഉയരങ്ങളിലേക്കു ചാടിക്കയറുന്നതിനാല്‍ ഇവയെ പിടികൂടുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. കൂടാതെ ഇവയ്ക്ക് ആരോഗ്യവും വളരെ കൂടുതലാണ്. അക്രമസ്വഭാവം പ്രകടിപ്പിക്കാൻ സാധ്യതയുള്ളതായും പറയപ്പെടുന്നു.

ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ചാടിപ്പോയത്. ജൂണ്‍ അഞ്ചിന് തിരുപ്പതിയില്‍നിന്ന് മൃഗശാലയിലേക്കു കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങുകളിലെ പെൺ കുരങ്ങ് അനിമല്‍ കീപ്പര്‍മാരുടെ കണ്ണുവെട്ടിച്ച് വലിയ മരത്തിലേക്കു ചാടിക്കയറുകയായിരുന്നു. തുടർന്ന് ഓരോ മരങ്ങളിലൂടെ ചാടി കുരങ്ങൻ മൃ​ഗശാലയ്ക്ക് പുറത്തു കടക്കുകയായിരുന്നു. അക്രമ സ്വഭാവം ഉള്ള കുരങ്ങ് ആയതിനാൽ തന്നെ അതീവ ജാ​ഗ്രത പുലർത്തണമെന്നും കുരങ്ങിനെ കാണുന്നവർ മൃ​ഗശാലയിൽ വിവരം അറിയിക്കണമെന്നും കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News