Crime|കുതിരവട്ടത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ കഴിഞ്ഞ ദിവസമാണ് കുതിരവട്ടം മാനസിക ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 04:52 PM IST
  • മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്
  • സംഭവത്തിൽ ജാഗ്രതക്കുറുവുണ്ടായെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി
  • പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്നും പോലീസ്
Crime|കുതിരവട്ടത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംസ്ഥാന മനുഷ്യാവകാശ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ്  മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു. സംഭവത്തിൽ ജാഗ്രതക്കുറുവുണ്ടായി എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.

മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ കഴിഞ്ഞ ദിവസമാണ് കുതിരവട്ടം മാനസിക ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  വന്നതോടെ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
 
തുടർന്ന് ആശുപത്രിയിലെ മറ്റൊരു അന്തേവാസിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ബംഗാൾ സ്വദേശിയായ യുവതിയുടെ സാങ്കേതിക അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. എന്നാൽ പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്നും പോലീസ് അറിയിച്ചു.

ഇതിനിട മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. തുടർന്ന്   ഉച്ചയോടെ ആശുപത്രിയിൽ സന്ദർശനം നടത്തി.അതേസമയം സംഭവത്തിൽ ജാഗ്രതക്കുറുവുണ്ടായെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. അഡിഷനൽ ഡി എം ഒ പിയൂഷ് നമ്പൂതിരി നടത്തിയ അന്വേഷത്തിലാണ് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട്‌ തിങ്കളാഴ് സമർപ്പിച്ചേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News