Crime News: യുവാവിന്റെ കാൽ ബോബെറിഞ്ഞ് തകർത്ത കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് നാടൻ ബോംബുകൾ പിടികൂടി

യുവാക്കൾക്ക് നേരെ ബോബെഞ്ഞ കേസിലെ പ്രതികളുടെ വീട് പരിശോധിച്ചപ്പോഴാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. വീടിനും പരിസരത്തുമായി പല സ്ഥലങ്ങളിൽ ബോബ് ഒളിപ്പിച്ച നിലയിലായിരുന്നു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 15, 2022, 11:16 AM IST
  • യുവാവിന്‍റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നാണ് ബോബ് കണ്ടെത്തിയത്.
  • പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബാക്കി വന്ന ബോംബുകൾ ഇവർ സൂക്ഷിച്ചിരിക്കുന്നതായി പോലീസ് മനസ്സിലാക്കിയത്.
  • ലിയോൺ ജോൺസന്‍റെ തുമ്പയിലെ വീട്ടിലും കഴക്കൂട്ടം സ്വദേശിയായ വിജീഷിന്‍റെ വീട്ടിലുമാണ് പരിശോധന നടത്തിയത്.
Crime News: യുവാവിന്റെ കാൽ ബോബെറിഞ്ഞ് തകർത്ത കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് നാടൻ ബോംബുകൾ പിടികൂടി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബോബേറ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് നാടൻ ബോംബുകൾ പിടികൂടി. യുവാവിന്‍റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നാണ് ബോബ് കണ്ടെത്തിയത്. നാലാം പ്രതിയായ ലിയോൺ ജോൺസന്‍റെയും അഞ്ചാം പ്രതി വിജീഷിന്‍റെയും വീടുകളിൽ നിന്നാണ് ഇവ കണ്ടെടുക്കുന്നത്.

ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് വീട്ടിനു സമീപം സംസാരിച്ചു നിന്ന യുവാക്കൾക്ക് നേരെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം ബോംബെറിഞ്ഞത്. ബോംബ് പതിച്ച് കാലിൽ ഗുരുതര പരിക്കേറ്റ രാജൻ ക്ലീറ്റസ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Read Also: മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാസങ്കേതത്തിൽ കയറി ഉടുമ്പിനെ കൂട്ടബലാത്സം​ഗം ചെയ്തു; നാല് പേർ അറസ്റ്റിൽ

ഈ കേസിൽ നാലാം പ്രതിയായ ലിയോൺ ജോൺസന്റെയും അഞ്ചാം പ്രതി വിജീഷിന്റെയും വീടുകളിൽ നിന്നാണ് രണ്ട് നാടൻ ബോംബുകൾ ബോംബ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ പോലീസ് കണ്ടെടുത്തത്. ലിയോൺ ജോൺസന്‍റെ തുമ്പയിലെ വീട്ടിലും കഴക്കൂട്ടം സ്വദേശിയായ വിജീഷിന്‍റെ വീട്ടിലുമാണ് പരിശോധന നടത്തിയത്. 

അഞ്ചാം പ്രതിയായ വിജീഷിന്റെ വീടിനു സമീപം കരിയിലകൾക്കടിയിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബാണ് കണ്ടെത്തിയത്. നാലാം പ്രതി ലിയോൺ ജോൺസന്റെ വീട്ടിനോടു ചേർന്ന കുളിമുറിയിൽ നിന്നും മറ്റൊരു ബോംബും കണ്ടെടുത്തു. 

Read Also: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച ഒന്നരകിലോ സ്വർണം പിടികൂടി

ഈ കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബാക്കി വന്ന ബോംബുകൾ ഇവർ സൂക്ഷിച്ചിരിക്കുന്നതായി പോലീസ് മനസ്സിലാക്കിയത്.  തുടർന്ന് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് രണ്ട് നാടൻ ബോംബുകൾ ഇവരുടെ വീടുകളിൽ നിന്ന് കണ്ടെടുക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News