Dowry Harrassment: മലപ്പുറത്ത് സ്ത്രീപീഡനത്തിന്‍റെ പേരില്‍ പിതാവ് ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

മകളുടെ ഭർത്താവ് സ്ത്രീധനത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കുന്നുവെന്നും, മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് മൂസക്കുട്ടി മരിക്കുന്നതിന് തൊട്ട് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 09:09 AM IST
  • കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്.
  • ആത്മഹതയുടെ കാരണം വ്യക്തമാക്കുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയ ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്.
  • വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനം പോരെന്ന് പറഞ്ഞ് മൂസക്കുട്ടിയുടെ മകളം അബ്ദുൾ ഹമീദ് പീഡപ്പിച്ചിരുന്നു.
Dowry Harrassment: മലപ്പുറത്ത് സ്ത്രീപീഡനത്തിന്‍റെ പേരില്‍ പിതാവ് ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: മമ്പാട് (Mampad) മകളോടുള്ള സ്ത്രീധന പീഡനത്തിന്റെ (Dowry Harrassment) പേരിൽ പിതാവ് ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി സ്വദേശി അബ്ദുൾ ഹമീദാണ് അറസ്റ്റിലായത്. 

അബ്ദുൾ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു പരാതി. മൂസക്കുട്ടിയുടെ മകൾ നൽകിയ സ്ത്രീധന പീഡന പരാതിയിലാണ് അറസ്റ്റ്. എസ് പിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘമാണ് അബ്ദുൾ ഹമീദിനെ അറസ്റ്റ് ചെയ്തത്.

Also Read: Petrol Tanker Accident : മലപ്പുറത്ത് ടാങ്കർ അപകടത്തിൽ പെട്ട് പെട്രോൾ ചോർന്നു, ആളുകൾ ഒഴിപ്പിച്ചു

കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. വീടിനു സമീപത്തെ റമ്പര്‍ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോ ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. മകളുടെ ഭർത്താവ് സ്ത്രീധനത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കുന്നുവെന്നും, മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് മൂസക്കുട്ടി മരിക്കുന്നതിന് തൊട്ട് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ പറയുന്നത്.

Also Read: Heavy Rain in Thiruvananthapuram : തിരുവനന്തപുരത്തെ മലയോര മേഖലിൽ കനത്ത മഴ, പൊൻമുടി ഭാഗത്ത് ഉരുൾപൊട്ടൽ

സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് മൂസക്കുട്ടിയുടെ കുടുംബം വണ്ടൂർ പോലീസിൽ (Police) പരാതി നൽകിയിരുന്നു. 2020 ജനുവരിയിലാണ് അബ്ദുൾ ഹമീദും മൂസക്കുട്ടിയുടെ മകള്‍ ഹിബയും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനം (Dowry) പോരെന്ന് പറഞ്ഞ് അന്ന് മുതൽ പീഡപ്പിച്ചിരുന്നു. വിവാഹ സമയത്ത് ഹിബക്ക് 18 പവൻ സ്വർണ്ണാഭരണങ്ങൾ നൽകിയിരുന്നു. ഇത് കുറവാണെന്നും കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് പതിവാണെന്നും പരാതിയിലുണ്ട്. ഹിബയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് (Nilambur Police) അബ്ദുള്‍  ഹമീദിനും മാതാപിതാക്കള്‍ക്കുെമതിരെ കേസെടുത്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News