കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു. കണ്ണൂർ ചാലാട് സ്വദേശി ഷാജിത്താണ് ബുധനാഴ്ച അര്‍ധ രാത്രിയോടെ അക്രമം നടത്തിയത്. പണം തിരികെ കൊടുക്കാനുള്ള ആൾ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞാണ് ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. കൊയിലാണ്ടിയിൽ ട്രെയിൻ ഇറങ്ങിയതാണെന്ന് പറഞ്ഞ ഇയാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ച് പോയി വീണ്ടും ഓടി വരികയായിരുന്നു.
ഒരാൾ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞ് ഷാജിത്ത് ഗ്രില്സില് തലയിടിച്ചു. തലക്കേറ്റ മുറിവ് ഡ്രസ് ചെയ്യാൻ വേണ്ടിയാണ് പോലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍ പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും അക്രമാസക്തനായി. തല കൊണ്ട് റൂമിലെ ഗ്ലാസുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു.ചില്ലുകൊണ്ട് സ്വയം കഴുത്ത് മുറിക്കാൻ ശ്രമിച്ചു.
ALSO READ: Ambadi murder: കായംകുളത്ത് കൊല്ലപ്പെട്ടത് ഡിവൈഎഫ്ഐ നേതാവ്; വെട്ടിയത് ക്വട്ടേഷൻ സംഘം
ഇയാളുടെ പരാക്രമം അത്യാഹിത വിഭാഗത്തെ ഭീതിയിലാഴ്ത്തി. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന പോലീസും, ആശുപത്രി സെക്യൂരിട്ടി ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി, ആക്രമത്തില്‍ ഒരു പോലീസ്കാരനും പരിക്കേറ്റു. ഡ്രൈവർ ഗംഗേഷിന് കൈക്കാണ് പരിക്കേറ്റത്, മൂന്ന് സ്റ്റിച്ചുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...