Maoist | കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയിൽ എടുത്തത്

Written by - Zee Malayalam News Desk | Last Updated : Nov 7, 2021, 12:51 PM IST
  • നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനത്തിൽ ഏർപ്പെട്ടയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു
  • നിലവിൽ കണ്ണൂർ പൊലീസ് ക്ലബിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്
  • അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
Maoist | കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് (Maoist leader) പിടിയിൽ. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയിൽ (Custody) എടുത്തത്.

നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനത്തിൽ ഏർപ്പെട്ടയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ കണ്ണൂർ പൊലീസ് ക്ലബിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്. അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

മാവോയിസ്റ്റ് ബന്ധം സംശയിച്ച് കഴിഞ്ഞ ദിവസം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ട് പേർക്കെതിരെ തെളിവുകളൊന്നും ലഭിച്ചില്ല. തുടർന്ന് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News