കൊല്ലം: കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. നാലേകാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കൊല്ലം റൂറൽ എസ്പി കെ.എം സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആയൂർ ഇളമാട് തൊട്ടശേരി സ്വദേശി ആൽബിൻ വി.എസ് (23) ആണ് അറസ്റ്റിലായത്.
റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്ന് ട്രെയിൻ മാർഗം കോട്ടയത്ത് എത്തി അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊട്ടാരക്കരയിൽ എത്തിയപ്പോഴാണ് ആൽബിനെ പിടികൂടിയത്.
ALSO READ: മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; കൊച്ചിയിൽ യുവാവ് പിടിയിൽ
ട്രാവൽ ബാഗിൽ രണ്ട് പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കൊട്ടാരക്കര ഡിവൈഎസ്പി ജിഡി വിജയകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം എസ്ഐ ജ്യോതിഷ് ചിറവൂർ, ബിജു ഹക്ക്, സിപിഒമാരായ സജുമോൻ, അഭിലാഷ്, ദിലീപ്, വിപിൻ ക്ലീറ്റസ് കൊട്ടാരക്കര സിഐ പ്രശാന്ത് വിഎസ്, പൂയപ്പള്ളി സിഐ ബിജു, ചടയമംഗലം സിഐ സുനീഷ്, കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ്ഐ പ്രദീപ്, ജിഎസ്ഐ രാജൻ, ജിഎസ്ഐ സാബു, ജിഎഎസ്ഐ സജീവ്, സിപിഒ അഭിജിത്ത് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.