കോഴിക്കോട് : മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കോഴിക്കോട് യുവാവും യുവതിയും പിടിയിൽ. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27), അരീക്കോട് കാവനൂർ സ്വദേശി ശിൽപ (23) എന്നിവരെയാണ് സിറ്റി കോഴിക്കോട് ആന്റി നർകോടിക് സെൽ പിടികൂടിയത്. ആനി ഹാൾ റോഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച എം.ഡി.എം.എ യുമായിട്ടാണ് പ്രതികളെ പിടികൂടിയത്. ഡിസ്ട്രിക്ട് ആന്റി നർകോഡിക്സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) ടൗൺ സബ് ഇൻസ്പെക്ട്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൌൺ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കോഴിക്കോട് പല സ്വകാര്യ ലോഡ്ജുകളിലും മറ്റ് ഇടങ്ങളിലുമായി നിരവധി യുവാക്കളും യുവതികളും ലഹരി മരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുണ്ടെന്ന് വിവരം ഡാൻസാഫിന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ലോഡ്ജുകളിൽ പോലീസ് പരിശോധന ശക്തമാക്കി വരവെയാണ് ആനി ഹാൾ റോഡിലെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നും എംഡിഎംഎയുമായി ഇവരെ പിടികൂടുതന്നത്. ലഹരിവിൽപ്പന നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് ഗ്രാം എം ഡി എം എ യും ഇത് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസുമായി ഇവരെ പിടികൂടിയത്.
ALSO READ : Crime: കൊല്ലത്ത് മാരകമയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ
പിടിയിലായ മുഹമ്മദ് അൽത്താഫ് മുമ്പ് സൗത്ത് ബീച്ച് പരിസരത്ത് അലീ ഭായ് എന്ന തട്ടുകട നടത്തിയിരുന്നു. അവിടെ വരുന്ന യുവതി യുവാക്കാൾക്കൾക്ക് അൽത്താഫ് ലഹരി മരുന്ന് എത്തിച്ച് നൽകാറുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായ മറ്റൊരു പ്രതി ശിൽപ കോഴിക്കോട് വിമാനത്താവളത്തിൽ എയർഹോസ്റ്റസ് ഓഫിസിൽ ജോലി ചെയ്ത് വരികയാണ്.
ഒരാഴ്ചക്കിടെ കോഴിക്കോട് ആന്റി നർകോഡിക്സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ (ഡാൻസാഫ്) മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ 3 ഗ്രാം എം.ഡി.എം.എ യുമായി കക്കോടി സ്വദേശിയെയും 6 കിലോ കഞ്ചാവുമായി തിരുന്നാവായ സ്വദേശിയെയും പിടികൂടിയിരുന്നു.
ALSO READ : കാറിൽ നിന്നിറങ്ങി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് ഓട്ടം, പുറകെ പോലീസ്;100 കിലോ കഞ്ചാവ് പൊക്കിയത് ഇങ്ങനെ
കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത് സീനിയർ.സി.പി.ഒ കെ. അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത് ടൗണ് പോലീസ് സബ് ഇൻസ്‌പെക്‌ടർ വാസുദേവൻ പി , എ എസ് ഐ മുഹമ്മദ് ഷബീർ എസ് സി പി ഒ രതീഷ് , ഡ്രവർ സിപിഒ ജിതിൻ കസബ സ്റ്റേഷനിലെ വനിതാ എസ് സി പി ഒ സിന്ധു , എലത്തൂർ സ്റ്റേഷനിലെ ദീപ തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...