ആദിവാസികൾ ആൾക്കൂട്ട നീതിക്ക് വിധേയരായി ഒടുങ്ങുന്നത് അപമാനമാണ്: ചെന്നിത്തല

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിച്ചതച്ചിനും കൊലയ്ക്ക് കൊടുത്തതിനും കേരളം വിലകൊടുക്കേണ്ടി വരുന്നത് നമ്പര്‍ വണ്‍ എന്ന പദവികൂടിയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

Last Updated : Feb 23, 2018, 01:46 PM IST
 ആദിവാസികൾ ആൾക്കൂട്ട നീതിക്ക് വിധേയരായി ഒടുങ്ങുന്നത് അപമാനമാണ്: ചെന്നിത്തല

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിച്ചതച്ചിനും കൊലയ്ക്ക് കൊടുത്തതിനും കേരളം വിലകൊടുക്കേണ്ടി വരുന്നത് നമ്പര്‍ വണ്‍ എന്ന പദവികൂടിയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

ഗുജറാത്തില്‍ പശുവിനെ കൊന്നെന്നാരോപിച്ച് ദളിതരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പോലെതെന്നെ  വേദനിപ്പിക്കുകയും പ്രതിഷേധമുണര്‍ത്തുകയും ചെയ്യുന്നതാണ് മധു എന്ന ആദിവാസി അനുഭവിച്ച പീഢനം. ഇവിടെ ഒരു സര്‍ക്കാരോ പോലീസ് സംവിധാനമോ ഉണ്ടെന്ന് പോലും തോന്നിപ്പിക്കാത്ത, കേരളത്തില്‍ ആണെന്ന് പോലും വിശ്വസിക്കാനാവാത്ത ക്രൂരതയാണ് ആ പാവത്തിന് നേരെ നടത്തിയത്. മധുവിനെ പോലുള്ള ആദിവാസികള്‍ ആള്‍ക്കൂട്ട നീതിക്ക് വിധേയരായി ഒടുങ്ങുന്നത് അപമാനമാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാരിന്‍റെ ഈ നിസംഗതയ്ക്ക് മാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Trending News