Crime News: ലഹരി മരുന്നുമായി മോഡൽ പിടിയിൽ; ലഹരി കൈമാറിയിരുന്നത് സ്നോബോൾ എന്ന പേരിൽ!

Crime News: ഇവരുടെ പ്രധാന ഇടനിലക്കാരനായ യുവാവ് സ്പെഷൽ ആക്‌ഷൻ സംഘത്തിന്റെ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവിയരങ്ങൾ എക്സൈസിന് ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 06:38 AM IST
  • ലഹരി മരുന്നുമായി മോഡൽ പിടിയിൽ
  • 1.90 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്
  • പാർട്ടികൾക്ക് ലഹരി കൈമാറുന്നത് സ്നോബോൾ എന്ന പേരിൽ
Crime News: ലഹരി മരുന്നുമായി മോഡൽ പിടിയിൽ; ലഹരി കൈമാറിയിരുന്നത് സ്നോബോൾ എന്ന പേരിൽ!

കൊച്ചി: രഹസ്യമായി നടത്തുന്ന റേവ് പാർട്ടികൾക്കു ലഹരിമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ യുവതി പിടിയിൽ. ചേർത്തല അർത്തുങ്കൽ സ്വദേശിയും മോഡലുമായ റോസ് ഹെമ്മയെന്ന ഷെറിൻ ചാരുവിനെയാണ് എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണർ ബി.ടെനിമോന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്‌ഷൻ സംഘം പിടികൂടിയത്. 

Also Read: Pazhayidam Double Murder: അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ്; പഴയിടം കേസിൽ പ്രതിക്ക് വധശിക്ഷ

ഇവരിൽ നിന്നും 1.90 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇവർ പാർട്ടികൾക്ക് ലഹരി കൈമാറുന്നത് സ്നോബോൾ എന്ന പേരിലാണ്. ഇവർ ഓൺലൈനായി പലരുടെയും പേരിൽ മുറി ബുക്ക് ചെയ്ത് ഏതാനും ദിവസം അവിടെ താമസിച്ച ശേഷം അടുത്ത സ്ഥലത്തേക്കു മാറും. ഇവരുടെ പ്രധാന ഇടനിലക്കാരനായ യുവാവ് സ്പെഷൽ ആക്‌ഷൻ സംഘത്തിന്റെ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവിയരങ്ങൾ എക്സൈസിന് ലഭിച്ചത്. 

Also Read: Budh Gochar: ബുധന്റെ രാശിമാറ്റം: മാർച്ച് 31 മുതൽ ഈ 6 രാശിക്കാർക്ക് ഭാഗ്യോദയം, ജീവിതം മാറിമറിയും! 

വൈറ്റില-ഇടപ്പള്ളി ദേശീയപാതയ്ക്കു സമീപം പാടിവട്ടത്ത് ഇടനിലക്കാരനെ കാത്തുനിൽക്കുന്നുവെണ്ണ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ ഇവരെ എക്സൈസ് സംഘം പൊക്കിയത്.  സർക്കിൾ ഇൻസ്പെക്ടർ എം.സജീവ് കുമാർ, ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫിസർ ടി. എൻ അജയകുമാർ, സിറ്റി മെട്രോ ഷാഡോ പൊലീസിലെ  സിഇഒ ഹർഷകുമാർ, സിഇഒ എൻ.ഡി.ടോമി, എൻ.യു.അനസ്, എസ്.നിഷ, പി.അനിമോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കൊലപാതകം ഉൾപ്പടെ നിരവധി മോഷണ കേസുകളിലെ 4 പ്രതികൾ അറസ്റ്റിൽ

റേഷനരിക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം ഉൾപ്പടെ നിരവധി മോഷണ കേസുകളിലെ പ്രതികളായ നാലു പേര്‍ അറസ്റ്റിൽ. ഇവരെ കന്യാകുമാരിയില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. കല്ലാംപൊറ്റവിള സ്വദേശി ക്ലൈൻ, മാരായപുരം സ്വദേശി മഹേന്ദ്ര കുമാർ, താമരക്കുളം സ്വദേശി കാർത്തിക് സെൽവം , തൃപ്പരപ്പ് സ്വദേശി ജഗൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി! 

ഇവർ കുലശേഖരം, അരുമന, തിരുവട്ടാർ, മാർത്താണ്ഡം എന്നീ പോലീസ് സ്റ്റേഷനുകളിലായി പത്തോളം മോഷണകേസിൽ പ്രതികളാണ്. ജില്ലാ പോലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ അരുളപ്പന്റെ സംഘമാണ് പ്രതികളെ പിടികൂടിയത്.  അതുപോലെ പ്രതികളായ ക്ലൈനും മഹേന്ദ്രകുമാറും റേഷന്‍ അരിക്കടത്ത് കൊലക്കേസിലെ പ്രതികളാണ്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News