Murder case: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പോലീസ് കസ്റ്റഡിയിൽ

Thrissur Murder Case: ഗുരുതരമായി പരിക്കേറ്റ ഷൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Written by - Zee Malayalam News Desk | Last Updated : Jun 23, 2024, 01:10 PM IST
  • മാള പട്ടാളപ്പടിയിലാണ് സംഭവം
  • വലിയകത്ത് ഷൈലജ (43) ആണ് മരിച്ചത്
  • മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂചന
Murder case: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പോലീസ് കസ്റ്റഡിയിൽ

തൃശൂർ: മാളയിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു. മാള പട്ടാളപ്പടിയിലാണ് സംഭവം. മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂചന. വലിയകത്ത് ഷൈലജ (43) ആണ് മരിച്ചത്. മകൻ ആദിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. ​ഗുരുതരമായി പരിക്കേറ്റ ഷൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

കൈ കഴുകാൻ വെളളം കോരി നല്‍കിയില്ല: അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ, അറസ്റ്റ്

കൊല്ലം: കൈകഴുകാൻ വെള്ളം കോരി നൽകിയില്ലെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റിൽ. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്. കോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് മകൻ വിറകു കഷണം കൊണ്ട് തല്ലിയൊടിച്ചത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുലുസം ബീവിയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.

ALSO READ: ഇടുക്കിയിൽ മരുമകൻ തീകൊളുത്തിയ സ്ത്രീ മരിച്ചു; രണ്ടരവയസുകാരി കൊച്ചുമകൾ അപകടനില തരണം ചെയ്തു

സംഭവദിവസം വൈകുന്നേരം നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീൻ ഭക്ഷണം വിളമ്പി നൽകാൻ ആവശ്യപ്പെടുകയും ഇറച്ചിക്കറിയിൽ നെയ്യ് കൂടുതലാണെന്ന് പറഞ്ഞ് അമ്മയെ ചീത്ത പറയുകയും ചെയ്തു.  തുടർന്ന് അമ്മയെ കട്ടിലിൽ നിന്ന് കിണറ്റിൻ കരയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി. കിണറ്റിൽ നിന്നും വെള്ളം കോരി നൽകാൻ ആവശ്യപ്പെട്ടു.

പറഞ്ഞ ഉടനെ തന്നെ വെള്ളം കോരി നൽകാത്തതിനാണ് ഇയാൾ 67കാരിയായ അമ്മയെ ആക്രമിച്ചത്. ഇയാൾ അമ്മയുടെ കൈ വിറകുകൊള്ളി കൊണ്ട് തല്ലി ഒടിക്കുകയായിരുന്നു. സംഭവത്തില്‍ മാതാവ് നൽകിയ പരാതിയിൽ മകന്‍ നാസറുദ്ദീനെ കടയ്ക്കൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്‌തു. ഇയാൾ വീട്ടിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News