Murder: സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നു

Murder In Sabarmati Jail: ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 40 വയസുകാരനാണ് 71 കാരനായ സഹതടവുകാരനെ ക്രൂരമായി കൊന്നത്.  

Written by - Zee Malayalam News Desk | Last Updated : May 25, 2024, 11:30 AM IST
  • സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നു
  • ഗുജറാത്തിലെ ഏറ്റവും ശക്തമായ സുരക്ഷയുള്ള ജയിലിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്
Murder: സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നു

സബർമതി: ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നതായി റിപ്പോർട്ട്. കൊലപാതക കേസിൽ പ്രതിയായ ഭരത് പ്രജാപതിയാണ് 71 കാരനായ കേശ പട്ടേലിനെ ഇഷ്ടികകൊണ്ട് തലയിലും മുഖത്തും അടിച്ച് കൊലപ്പെടുത്തിയത്. 

Also  Read: 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

ഗുജറാത്തിലെ ഏറ്റവും ശക്തമായ സുരക്ഷയുള്ള ജയിലിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്.  ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 40 വയസുകാരനാണ് 71 കാരനായ സഹതടവുകാരനെ ക്രൂരമായി കൊന്നത്.  71 കാരൻ ഉറങ്ങുമ്പോഴായിരുന്നു അക്രമം. 71 കാരന്റെ നിലവിളി കേട്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ് കിടക്കുന്ന തടവുകാരനെ കാണുന്നത്. 

Also Read: നടി മീര വാസുദേവ് വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ

 

ജയിലിലെ മെഡിക്കൽ സംഘം 71 കാരന് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. അക്രമത്തിന് കാരണമായതെന്ത് എന്നതിനെ കുറിച്ചുള്ള സൂചനകൾ ഒന്നും ഇനിയും ലഭിച്ചിട്ടില്ല. ഗാന്ധിനഗർ സ്വദേശിയാണ് പ്രതിയായ ഭരത് പ്രജാപതി.  ഇയാൾ സൈനികനായിരുന്നു. ഇയാൾ 2023 ജൂലൈ മാസം നടന്ന കൊലപാതക കേസിലാണ് ജയിലിലായത്. തടവ് കാലത്തും അക്രമ സംഭവങ്ങളിൽ ഏർപ്പെട്ട പശ്ചാത്തലമുള്ളയാൾ കൂടിയായിരുന്നു ഇയാൾ. 

Also Read: ബുധൻ സ്വരാശിയിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 6 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ!

 

കൊല്ലപ്പെട്ട 71 കാരൻ കൊലപാതക ശ്രമക്കേസിലെ പ്രതിയാണ്. നേരത്തെ സബർമതി ജയിലിലേക്ക് തടവുകാർ മൊബൈൽ ഫോൺ അടക്കമുള്ളത് ഒളിച്ച് കടത്തിയത് വൻ വിവാദമുണ്ടാക്കിയിരുന്നു.  ഈ കൊലപാതകത്തിൽ ജയിൽ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നുവരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News