തിരുവനന്തപുരം: ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. പരസ്ത്രീ ബന്ധം ആരോപിച്ചാണ് പാലോട് കുറുപുഴയിൽ ഭാര്യ ഭർത്താവിനെ കൊന്നത്. കുറുപുഴ ആദിത്യ ഭവനിൽ ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ(34) പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നും സൗമ്യ സംശയിച്ചിരുന്നു. ഈ സംശയമാണ് കൊലപാതകത്തിലെത്തിയതെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്. വീടിന് പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരുന്ന ഷിജുവിന്റെ തലയിൽ സിമന്റ് ഇഷ്ടിക കൊണ്ട് അടിച്ചാണ് കൊന്നത്.
ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി.
തിരികെ എത്തിയപ്പോഴാണ് കുട്ടികൾ പിതാവ് മരിച്ച് കിടക്കുന്നതായി കണ്ടത്. തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഗൾഫിലായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്. മകളോട് മോശമായി പെരുമാറിയപ്പോൾ കൊലപ്പെടുത്തിയെന്നും സൗമ്യ പോലീസിൽ മൊഴി നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...