ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിലായതായി റിപ്പോർട്ട്. കസ്റ്റഡിയിലായത് ബെംഗളൂരു സ്വദേശിയാണ്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. സെൻട്രൽ ക്രൈം ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.
Also Read: നിലവിളി, ചുറ്റും കനത്ത പുക; രാമേശ്വരം കഫേ സ്‌ഫോടനംത്തിന്‍റെ ഭയാനകമായ വീഡിയോ പുറത്ത്
നേരത്തെ തന്നെ 28 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ബാഗ് കഫെയിൽ കൊണ്ടുവച്ചതെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾ കഫെയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തുവെങ്കിലും അത് കഴിക്കാതെ ബാഗ് കഫെയിൽ വച്ച് സ്ഥലം വിടുകയായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. ഇതിനിടയിൽ കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ 9 പേർ ചികിത്സയിലാണ്.
Also Read: ശനിയാഴ്ച ഈ രാശിക്കാർക്കുണ്ടാകും വൻ പുരോഗതി, ശനിയുടെ കൃപയാൽ അപാര ധനനേട്ടവും!
സ്ഫോടനമുണ്ടായത് വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ടെന്നും അപ്പോൾ തന്നെ റിപ്പോർട്ട് വന്നിരുന്നു. ഇതിനിടയിൽ സ്ഫോടനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആ ദൃശ്യങ്ങളിൽ നിന്നും ഗ്യാസ് ലീക്ക് സംഭവിച്ചതല്ലെന്ന് വ്യക്തമാണ്. ആളുകൾ ചിതറി ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നല്ല ആൾത്തിരക്കുള്ള ഇടത്താണ് സ്ഫോടനം നടന്നത്. ഇതിനിടയിൽ കഫേയിലുണ്ടായ സ്‌ഫോടനത്തിൽ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ. പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.