കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശനം: ഓര്‍ഡിനന്‍സിന് സ്റ്റേ, നാണംകെട്ട് സര്‍ക്കാര്‍

സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും എന്തിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നുവെന്നും കോടതി ആരാഞ്ഞു.

Last Updated : Apr 5, 2018, 01:45 PM IST
കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശനം: ഓര്‍ഡിനന്‍സിന് സ്റ്റേ, നാണംകെട്ട് സര്‍ക്കാര്‍

ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സര്‍ക്കാരിന്‍റെ ഓർഡിനൻസ് സ്റ്റേ ചെയ്ത സുപ്രീം കോടതി, പ്രവേശനം നേടിയ 180 വിദ്യാർഥികളെയും പുറത്താക്കണമെന്നും നിർദേശിച്ചു.

സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും എന്തിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നുവെന്നും കോടതി ആരാഞ്ഞു. പുതിയ ബില്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സൂചിപ്പിച്ചു.

മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഐക്യകണ്ഠ്യേന നിയമസഭ ബിൽ പാസാക്കിയിരുന്നു. വാദം കേൾക്കൽ നീട്ടിവയ്ക്കണമെന്ന കേരളത്തിന്‍റെ ഹർജി തള്ളിയായിരുന്നു സുപ്രീം കോടതിയുടെ  ഇടപെടൽ.

അതേസമയം പ്രതിപക്ഷം സര്‍ക്കാരുമായി ഒത്തുകളിച്ചെന്ന് ആരോപിച്ച കോടതി, പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും നിരീക്ഷിച്ചു.

Trending News