ഇടുക്കി: ഓണ്‍ലൈനില്‍ നിരവധി തട്ടിപ്പുകള്‍ ഒളിഞ്ഞിരുപ്പുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ പണം പോകുന്ന വഴി അറിയില്ല.ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയ്്ക്ക്, പണം നഷ്ടമായത്, പഴകി ദ്രവിയ്ക്കാറായ തുടങ്ങിയ വസ്ത്രങ്ങളുടെ രൂപത്തിലാണ്. ഇത്തവണ തട്ടിപ്പിന് ഇരയായത് ഇടുക്കി സ്വദേശിനിയായ വീട്ടമ്മയാണ്.
നെടുങ്കണ്ടം സ്വദേശിനിയായ, ദീപ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്, മകന് വേണ്ടി, ഓണ്‍ലൈന്‍ ഫാഷന്‍ വെബ്‌സൈറ്റില്‍ നിന്നും രണ്ട് പാന്റുകള്‍ ബുക് ചെയതത്. ചിത്രങ്ങള്‍ കണ്ടിഷ്ടപെട്ട്, സൈസും കൃതമാണെന്ന മനസിലാക്കിയ ശേഷമായിരുന്നു ബുക്കിംഗ്. 899 രൂപയായിരുന്നു വില. ഇത് ക്യാഷ് ഓണ്‍ ഡെലിവറിയായി നല്‍കി. എന്നാല്‍ പാര്‍സല്‍ തുറന്ന് നോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്
ഉപയോഗിച്ച് പഴകി, കറ പിടിച്ച രണ്ട് പാന്റുകളാണ് പാര്‍സലില്‍ ഉണ്ടായിരുന്നത്. ഓണ്‍ലൈന്‍ കാണിച്ച വസ്ത്രങ്ങളോട് യാാതോരു സാമ്യവും ഇല്ലാത്തവ.ബുക് ചെയ്ത വെബ്‌സൈറ്റില്‍, പിന്നീട് ഇവര്‍ ബന്ധപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫോണ്‍ നമ്പറും പ്രവര്‍ത്തന ക്ഷമമല്ല. ഫേസ് ബുക്കിലൂടെ കണ്ട വെബ്‌സൈറ്റില്‍ നിന്നുമാണ് ഇവര്‍ വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയതത്. ഇത്തരത്തില്‍ നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ദീപ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.