ആശയുടെ മക്കളെ മൃതദേഹം കാണിക്കും; ഡി.വൈ.എസ്.പിയുമായി നടത്തിയ ചർച്ചയിൽ ഒടുവിൽ ധാരണ

വ്യാഴാഴ്ച നാട്ടികയിലെ ഭർത്താവ് സന്തോഷിന്റെ വീട്ടിൽ വെച്ച് കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആശ വെള്ളിയാഴ്ച ആശുപത്രിയിൽ വെച്ചാണ് മരിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 01:28 PM IST
  • ഇവർക്ക് പത്തും നാലും വയസ് പ്രായമുള്ള രണ്ട് ആൺമക്കളാണ് ഉള്ളത്
  • ആശ വന്ന ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് ആരോപിച്ച് പീഡിപ്പിച്ചിരുന്നതായാണ് പരാതി
  • പ്രവാസിയായ സന്തോഷ് മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്
ആശയുടെ മക്കളെ മൃതദേഹം കാണിക്കും; ഡി.വൈ.എസ്.പിയുമായി നടത്തിയ ചർച്ചയിൽ ഒടുവിൽ ധാരണ

തൃശ്ശൂർ: പാവറട്ടിയിൽ മരണപ്പെട്ട യുവതിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഭർതൃവീട്ടുകാർ മക്കളെ വിട്ടുനൽകുന്നില്ലെന്ന പരാതിയിൽ നടപടി. മക്കൾക്ക് അമ്മയെ അവസാനമായി കാണാൻ അവസരം നൽകും. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഭർതൃവീട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് മൃതദേഹം കാണിച്ചശേഷം തിരികെ കൊണ്ടുപോകാൻ ധാരണയായത്.

വ്യാഴാഴ്ച നാട്ടികയിലെ ഭർത്താവ് സന്തോഷിന്റെ വീട്ടിൽ വെച്ച് കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആശ വെള്ളിയാഴ്ച ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് പാവറട്ടിയിലെ ആശയുടെ വീട്ടിലാണ് സംസ്കാരം നിശ്ചയിച്ചത്. ആശയും സന്തോഷും വിവാഹിതരായിട്ട് 12 വർഷം കഴിഞ്ഞു. ഇവർക്ക് പത്തും നാലും വയസ് പ്രായമുള്ള രണ്ട് ആൺമക്കളാണ് ഉള്ളത്.

Also Read:  Drug Seized: കോഴിക്കോട് വൻ ലഹരിവേട്ട: മൂന്നു പേർ പിടിയിൽ

ആശ വന്നുകയറിയ ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് ആരോപിച്ച് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. പ്രവാസിയായ സന്തോഷ് മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്.ആശയെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ സന്തോഷ് സന്ദർശിച്ചിരുന്നു. 

പിന്നീട് ഇവിടെ നിന്ന് പോയ ഇയാൾ മൃതദേഹം കാണാനോ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വീകരിക്കാനോ തയ്യാറായില്ല. നാട്ടികയിൽ മൃതദേഹം സംസ്കരിക്കണം എന്നായിരുന്നു ആശയുടെ കുടുംബത്തിന്റെ ആവശ്യം. ഇതിന് സന്തോഷിന്റെ കുടുംബം തയ്യാറായില്ല. തുടർന്നാണ് പാവറട്ടിയിൽ സംസ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ കുട്ടികളെ കേണപേക്ഷിച്ചിട്ടും വിട്ടുനൽകാൻ സന്തോഷും കുടുംബവും തയ്യാറായിരുന്നില്ല. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഭർതൃവീട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News