Perinthalmanna Nri Death: അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു, അഞ്ജാതൻ വിളിച്ചത് സാറ്റലൈറ്റ് ഫോണിൽ?

ഇതിനിടയിൽ അഞ്ജാതൻ ജലീലിനെ അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ചെന്ന് വീട്ടിലേക്ക് വിളിച്ച് അറിയിച്ചു (Perinthalmanna nri death)

Written by - Zee Malayalam News Desk | Last Updated : May 20, 2022, 09:43 AM IST
  • സ്വര്‍ണക്കടത്ത് സംഘമാണ് ജലീലിൻറെ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന
  • ജലീലിനെ ആശുപത്രിയില്‍ എത്തിച്ചയാള്‍ പിന്നീട് ഇവിടെനിന്ന് മുങ്ങിയിരുന്നു
  • വ്യാഴാഴ്ചയാണ് അവശ നിലയിൽ ജലീലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്
Perinthalmanna Nri Death: അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു, അഞ്ജാതൻ വിളിച്ചത് സാറ്റലൈറ്റ് ഫോണിൽ?

മലപ്പുറം: പെരിന്തൽ മണ്ണയിൽ അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു. അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ (42) ആണ് മരിച്ചത്. മെയ് 15-നാണ്  ജലീൽ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. സമയം കഴിഞ്ഞിട്ടും ജലീൽ വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭാര്യയാണ് അഗളി പോലീസിൽ പരാതി നൽകിയത്.

ഇതിനിടയിൽ അഞ്ജാതൻ ജലീലിനെ അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ചെന്ന് വീട്ടിലേക്ക് വിളിച്ച് അറിയിച്ചു. നാലക്ക നമ്പരായതിനാൽ ഇത് സാറ്റലൈറ്റ് ഫോൺ ആകാമെന്നാണ്  നിഗമനം

Read Also: ബത്തേരിയിലെ യുവാവിന്‍റെ മരണത്തിലും സംശയം; ഒറ്റമൂലി വൈദ്യൻ വധകേസ് പ്രതി ഷൈബിൻ അഷ്റഫിനെതിരെ പരാതിയുമായി യുവതി

സ്വര്‍ണക്കടത്ത് സംഘമാണ് ജലീലിൻറെ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന   ജിദ്ദയില്‍ നിന്നാണ് ജലീല്‍ എത്തിയത്. ജലീലിനെ ആശുപത്രിയില്‍ എത്തിച്ചയാള്‍ പിന്നീട് ഇവിടെനിന്ന് മുങ്ങിയിരുന്നു. റോഡരികില്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ജിദ്ദയിൽ നിന്നും നാട്ടിലെത്തിയ ജലീലിനെ കൂട്ടാൻ നാട്ടിൽ നിന്നും ആളുകൾ എത്തിയിരുന്നു.

എന്നാൽ ഇവരുടെ ഒപ്പം പോകാൻ ജലീൽ തയ്യാറായില്ല. തൻറെ മറ്റ് സുഹൃത്തുക്കൾക്കൊപ്പം എത്താമെന്നായിരുന്നു ജലീലിൻറെ മറുപടി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും ജലീൽ എത്താതായതോടെ വിഷയം പോലീസിലേക്കും എത്തുകയായിരുന്നു. പിന്നീടാണ് ജലീലിനെ വ്യാഴാഴ്ച അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News