POCSO case: പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ

Kootickal Jayachandran: താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിൽ ഇദ്ദേഹത്തിനായി പരിശോധന നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 04:34 PM IST
  • പോക്‌സോ കേസിലുൾപ്പെട്ട നടനും ഹാസ്യ കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ
  • പരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽപ്പോവുകയായിരുന്നുവെന്നാണ് കസബ പോലീസ് പറഞ്ഞത്
  • നിലവിൽ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്
POCSO case: പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ

കോഴിക്കോട്: പോക്‌സോ കേസിലുൾപ്പെട്ട നടനും ഹാസ്യ കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പോലീസ് റിപ്പോർട്ട്. പരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽപ്പോവുകയായിരുന്നുവെന്നാണ് കസബ പോലീസ് പറഞ്ഞത്. 

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; കൊലക്കേസ് പ്രതിയടക്കം 3 പേർ അറസ്റ്റിൽ

താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിൽ ഇദ്ദേഹത്തിനായി പരിശോധന നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നിലവിൽ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും എവിടെയാണ് ഒളിവിലെന്നതു സംബന്ധിച്ച ഒരുസൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Also Read: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർക്ക് സുവർണ്ണ കാലം, ആഗ്രഹിക്കുന്നത് നടക്കും!

അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്‌സോ കോടതിയിൽ കൂട്ടിക്കൽ ജയചന്ദ്രൻ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും  ജൂലായ്‌ 12 ന് ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയുമായി അദ്ദേഹം  ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ അടുത്തയാഴ്ചയാണ് വാദം കേൾക്കലിന് വച്ചിരിക്കുന്നത്.

Also Read: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കസബ പോലീസാണ് കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് നടൻ കുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. വീട്ടിലെത്തിയാണ് കുട്ടിയുടെ മൊഴിയെടുത്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News