അള്‍ത്താരയില്‍ സ്ത്രീകളുമായി ലൈംഗികബന്ധം, ചിത്രീകരണം; വൈദീകന്‍ അറസ്റ്റില്‍

അള്‍ത്താരയില്‍ വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്ത് അവിടെ സെക്സ് ടോയ്സ് വച്ച ശേഷമായിരുന്നു വൈദികന്‍ സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടത്. 

Written by - Sneha Aniyan | Last Updated : Oct 9, 2020, 05:26 PM IST
  • പൊതുസ്ഥലത്തെ അസ്ലീല പ്രദര്‍ശനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
  • അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ പോണ്‍ നടിയാണ് എന്നാണ് പോലീസ് പറയുന്നത്.
അള്‍ത്താരയില്‍ സ്ത്രീകളുമായി ലൈംഗികബന്ധം, ചിത്രീകരണം; വൈദീകന്‍ അറസ്റ്റില്‍

ലൂസിയാന: പള്ളിയുടെ അള്‍ത്താരയില്‍ വച്ച് രണ്ടു സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അത് ചിത്രീകരിക്കുകയും ചെയ്ത വൈദികന്‍ അറസ്റ്റില്‍. അമേരിക്ക(America)യിലെ ലൂയിയാനയിലെ പേള്‍ റിവറിലുള്ള സെന്‍റ് പീറ്റര്‍ ആന്‍ഡ്‌ പോള്‍ റോമന്‍ കത്തോലിക്ക പള്ളിയിലാണ് സംഭവം.

ALSO READ | ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: വീട്ടമ്മയുടെ പരാതിയില്‍ SI അറസ്റ്റില്‍!

ഈ ഇടവകയിലെ വൈദികനായ ട്രാവിസ് ക്ലാര്‍ക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരേസമയം രണ്ടു സ്ത്രീകളുമായി വൈദികന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പള്ളിയംഗമായ ഒരാള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അള്‍ത്താരയില്‍ വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്ത് അവിടെ സെക്സ് ടോയ്സ് വച്ച വൈദികന്‍ സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോയും ചിത്രീകരിക്കുന്നുണ്ടായിരുന്നു.

ALSO READ | ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

ഇതെല്ലം തന്റെ ഫോണില്‍ പകര്‍ത്തിയ ശേഷം സാക്ഷി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈദികനൊപ്പം രണ്ടു സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുസ്ഥലത്തെ അസ്ലീല പ്രദര്‍ശനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ALSO READ | COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍

അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ പോണ്‍ നടിയാണ് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനു പിന്നാലെ പള്ളിയിലെത്തിയ ന്യൂ ഓര്‍ലിയന്‍സ് ആര്‍ച്ച് ബിഷപ്പ് അള്‍ത്താരയുടെ വിശുദ്ധി പൂര്‍വ സ്ഥിതിയിലെത്തിക്കാനുള്ള കൂദാശകള്‍ നിര്‍വഹിച്ചു. അതേസമയം, അറസ്റ്റിലായ വൈദികനെ അതിരൂപതയില്‍ നിന്നും അധികാരികള്‍ സസ്പെന്‍ഡ് ചെയ്തു.

More Stories

Trending News