Heroine : മുവാറ്റുപുഴയിൽ രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിൻ പിടികൂടി

റൂറൽ ജില്ല പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 27, 2022, 07:05 PM IST
  • മുളവൂർ തച്ചോടത്തുംപടി ഭാഗത്ത്‌ വാടകക്ക് താമസിച്ചുവരുന്ന ബംഗാൾ മുർഷിദാബ്ബാദ് ഫരീദ്പൂർ സ്വദേശി ഖുസിദുൽ ഇസ്ലാമിനെ (34) ആണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
  • ഇയാളിൽ നിന്ന് 23 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.
  • റൂറൽ ജില്ല പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലാകുന്നത്.
  • കഴിഞ്ഞ ദിവസങ്ങളിൽ മുൻകാല കുറ്റവാളികളേയും സമാന കേസുകളിൽ പിടിക്കപ്പെട്ടവരേയും നിരീക്ഷിച്ചുവരികയായിരുന്നു.
Heroine : മുവാറ്റുപുഴയിൽ രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിൻ പിടികൂടി

Ernakulam : രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ (Heroine) മയക്കുമരുന്നുമായി ബംഗാൾ സ്വദേശി പിടിയിൽ. മുളവൂർ  തച്ചോടത്തുംപടി ഭാഗത്ത്‌ വാടകക്ക് താമസിച്ചുവരുന്ന ബംഗാൾ മുർഷിദാബ്ബാദ് ഫരീദ്പൂർ സ്വദേശി ഖുസിദുൽ ഇസ്ലാമിനെ (34) ആണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 23 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. 

റൂറൽ ജില്ല പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുൻകാല കുറ്റവാളികളേയും സമാന കേസുകളിൽ പിടിക്കപ്പെട്ടവരേയും നിരീക്ഷിച്ചുവരികയായിരുന്നു. 

ALSO READ: കൈവിലങ്ങുമായി കഞ്ചാവ് കേസ് പ്രതി ഓടി രക്ഷപ്പെട്ടു; നഗരത്തിൽ മുഴുവൻ വലഞ്ഞ പോലീസ് അവസാനം പ്രതിയെ പിടികൂടി

 ഒരാഴ്ച മുമ്പാണ് ഇയാൾ കൊൽക്കത്തയിൽ നിന്ന് എത്തിയത്. അതിഥി തൊഴിലാളികളുടെ ഇടയിൽ വിൽപ്പനയായിരുന്നു ഇയാളുടെ ലക്ഷ്യം. പോലീസിനെ കണ്ട്  രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചുപിടികൂടുകയായിരുന്നു. 

ALSO READ: Kozhikode Double Blast : കോഴിക്കോട് ഇരട്ട സ്ഫോടന കേസ്: തടിയന്റവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടു

കീച്ചേരിപ്പടി ഭാഗത്ത്‌ കേന്ദ്രീകരിച്ചാണ് പ്രതി മയക്കു മരുന്ന് വില്പന നടത്തിവന്നിരുന്നത്.   മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിൽ എസ് എച്ച് ഒ സി.ജെ.മാർട്ടിൻ എ എസ് ഐ പി.സി.ജയകുമാർ, സി പി ഒ  ബിബിൽ മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News